താൾ:MalProverbs 1902.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
53

1016 കുടിമുടിയ തിന്നുകയുമരുത്, കക്ഷി എരിഞ്ഞു കിടക്കുകയുമരുത്.

1017 കുടിമൂലം കുലംകെടും.

1018 കുടിയറിഞ്ഞേ പെണ്ണയക്കാവൂ.

1019 കുടുമയ്ക്ക് മീതെ മർമ്മം ഇല്ല.

1020 കുടെക്കടങ്ങിയ വടിയായിരിക്കണം.

1021 കുടക്കുമീതെ വടി പിടിക്കരുത്.

1022 കുട്ടനാടൻദിക്കിലെ നെല്ലെല്ലാംകൂടി കോളിലെവിത്തിന് പോരാ.

1023 കുട്ടിക്കരി കൂട്ടിവേക്കണ്ടാ.

1024 കുട്ടിനര കുടികെടുക്കും.

1025 കുണ്ടിൽകിടക്കുന്ന കുഞ്ഞിതവളക്ക് കുന്നിനുമീതെ പറക്കാൻ മോഹം.

1026 കുണ്ഡലം ഇല്ലാത്തവൻ കാണാതനാട്.

1027 കുതിര എത്ര പാഞ്ഞാലും വാൽ കൂടെ നിൽക്കും.

1028 കുതിരക്ക് കൊമ്പു കൊടുത്താൽ മലനാട്ടിൽ ഒരുത്തരെയും വെക്കുകയില്ല.

1029 കുത്തുകൊണ്ട പന്നി നെരങ്ങും പോലെ.

1030 കുത്തുകൊള്ളുംപുറം കുത്തുകൊള്ലാഞ്ഞാൽ പിത്തംകേറി ചത്തുപോകും.

1031 കുത്തും തല്ലും ചെണ്ടക്കും അപ്പവും ചോറും മാരയാനും.

1032 കുത്തുവാൻ വരുന്ന പോത്തോടു വേദം ഓതിയാൽ കാര്യമോ.

1033 കുനിയൻ മദിച്ചാലും ഗോപുരം ഇടിക്കാ.

1034 കുന്തം കൊടുക്കയുമില്ല താനൊട്ട്‌ കുത്തുകയുമില്ല.

1035 കുന്തം കൊടുത്തു കുത്തിക്കല്ല.


1016 കുടി=Family, Cf. Extremes are ever bad, (2) Too much of anything is good for nothing.

1017 കുടി=Drunkenness, Cf. Drinking water neither makes a man sick, nor in debt, not his wife a widow, (2) Bacchus hath drowned more than Neptune.

1018 കുടി=Family.

1025 Cf. Attempt not to fly like an eagle with the wings of a wren.

1031 Cf. The blood the soldier makes the glory of the general.

1033 കുനിയൻ=A large ant, Cf. A dwart threatens Hercules.

1034 Cf. Like a dog in the manger.

1035 Cf. He has brought up a bird to pick out his own eyes, (2) I gave you a stick to break my own head with.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Pjesther എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/62&oldid=163324" എന്ന താളിൽനിന്ന് ശേഖരിച്ചത്