താൾ:MalProverbs 1902.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
52


996 കിണറ്റിന്റെ ആഴം നോക്കാൻ ആരാന്റെ കുഞ്ഞിനെയിറക്ക

997 കിണ്ണം വീണു, ഓശയും കേട്ടു-

998 കിംഗതെ വിവാഹെ നക്ഷത്രപരീക്ഷയം-

999 കിംഗതെ സലിലെ സേതുബന്ധന-

1000 കിംമിഷ്ടമന്നം ഖരസൃകരാണാം-

1001 കിളി പറയുംപോലെ-

1002 കിഴക്കൻവെള്ളം ഇളകിവരുമ്പോൾ ചിറയിടാറുണ്ടൊ-

1003 കിഴങ്ങുകണ്ട പണിയൻ ചിരിക്കുംപോലെ-


1004 കീരിയും പാമ്പുംപോലെ സ്നേഹം-

1005 കീരിയെ കണ്ട പാമ്പുപോലെ-


1006 കുഞ്ഞന്റെ കണ്ണങ്ങമ്മിയുടെ ഉള്ളിലും-

1007 കുഞ്ഞിപക്ഷിക്കു കുഞ്ഞിക്കൂടു-

1008 കുഞ്ഞിയിൽ പഠിച്ചതു ഒഴികയില്ല-

1009 കുടം കടലിൽ മുക്കിയാലും കുടത്തിൽ പിടിപ്പതെ കിട്ടത്തുള്ളു-

1010 കുടകുമലയിന്നു പേറുകഴിഞ്ഞിട്ടു കാണിയാക്കെണ്ടി എരയിന്റെ തലയിലൊ-

1011 കുടത്തിൽവെച്ച വിളക്കുപോലെ-

1012 കുടത്തിൻവായി കെട്ടാം, മനുഷ്യവായി കെട്ടിക്കൂടാ-

1013 കുടംകമിഴ്ത്തി(കമത്തി)വെള്ളം പകർന്ന(ഒഴിച്ച)തുപോലെ -

1014 കുടൽവലിയൊനു ചക്കു-

1015 കുടലെടുത്തു കാണിച്ചാൽ വാഴനാരെന്നു പറയും- ‍


996 Cf. It is good to strike the serpent's head with your enemy's hand

998, നക്ഷത്ര പരീക്ഷ= ജാതകം നോക്കുക,

999 സേതുബന്ധനം = അണകെട്ടുക (Cf.Why lock the stable door after the steed is stolen)

1000 സൂകരം =പന്നി Why cast pearls before swine-

1003 പണിയന്റെ =A class of cultivations in Hilly Districts.

1004 Cf They agree like cats and dogs.

1007 Cf A little bird wants but a little nest.

1008 Cf Youth and white paper take any impression.

1014 കുടൽ=Belly

1015 കുടൽ= intestines, Cf You will not believe aman is dead till you see his brains out .

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Fifthman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/61&oldid=163323" എന്ന താളിൽനിന്ന് ശേഖരിച്ചത്