താൾ:MalProverbs 1902.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
49

930 കാട്ടിയതു കാട്ടിയില്ലെങ്കിൽ നാട്ടിനുദോഷം-

931 കാട്ടിയതും കാട്ടുകയില്ല കാഷ്ടവും കാട്ടുകയില്ല-

932 കാട്ടിൽ ചെന്നാൽ കള്ളൻ,നാട്ടിൽ വന്നാൽ ഗുരു-

933 കാട്ടിലെ മരം, തേവരുടെ ആന, വലിയെടാവലി (എത്തിയെടത്തറ്റം

വലിക്കട്ടെ വലിക്കട്ടെ)

934 കാട്ടിലെ മത്താച്ചിയുടെ പശുവിനെ പുലി പിടിച്ചാൽ പുലിക്കു നാട്ടിലും

കാട്ടിലും ഇരുന്നുകൂടാ-

935 കാട്ടുകോഴിക്കുണ്ടോ സംക്രാന്തി -

936 കാട്ടുകോഴി വീട്ടുകോഴിയാമോ -

937 കാണം വിറ്റും ഓണം ഉണ്ണണം-

938 കാണാതെ കണ്ട കുശത്തി , താൾ എല്ലാം വാരി തുറുത്തി-

939 കാണ്മാൻ കൊള്ളാം, തിന്മാൻ ആകാ-

940 കാണ്മാൻ പോകുന്ന പൂരം പറഞ്ഞുകേൾപ്പിക്കണമോ (കേട്ടറിയണമോ)

941 കാണ്മാൻ വന്നവൻ കഴുവേറി -

942 കാതം നടന്നാൽ പാദം മടക്കണം-

943 കാതറ്റ പന്നിക്കു കാട്ടൂടെയും പായാം , കാതറ്റ പെണ്ടിക്കു കാട്ടിലും നീളാം-

944 കാതറ്റ പന്നിക്കു എതിലെയും പായാം -

945 കാതറ്റ സൂചിയും കൂടി വരാതു-

946 കാന്താരി ചെറുതാകകൊണ്ട് നിസ്സാരമാക്കേണ്ടാ-

947 കാപ്പണത്തിന്റെ പൂച്ച ഒരു പണത്തിന്റെ നെയികുടിച്ചു-

948 കാമം കാലൻ-

949 കായലുവറ്റി കക്കവാരാനിരുന്നാലോ-

950 കായ്ച്ചമരത്തേലെ കല്ലെറിയൂ-

951 കാരണവൻ കാലം ഒരു കണ്ടി,ഞാങ്കാലം നാലു കണ്ടി-

952 കാരമുരട്ടു ചീരമുളയ്ക്കയില്ല -ചീര മുരട്ടു കാര മുളയ്ക്കയില്ല-

953 കാരാടൻ ചാത്തൻ നടുപറഞ്ഞ പോലെ-

954 കാർത്തിക കഴിഞ്ഞാൽ മഴയില്ല ; കർണ്ണൻപെട്ടാൽ പടയില്ല-

955 കാര്യം കാണാൻ കഴുതക്കാലും പിടിക്കണം-


933 Cf- A hired horse ,tired never.

949 കക്ക = Shells.

951 കണ്ടി = Breach.

953 കരാടൻ ചാത്തൻ =A Villain,a bird.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാജൻ കെ കെ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/58&oldid=163319" എന്ന താളിൽനിന്ന് ശേഖരിച്ചത്