Jump to content

താൾ:MalProverbs 1902.pdf/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
48

910 കഴുത്തേലെ മിന്നുംപോയി,മനസ്സിനു സൌഖ്യവുമായി-

911 കാക്കകുളിച്ചാൽ കുയിലാകുമൊ-

912 കാക്കകുളിച്ചാൽ കൊക്കാമൊ (കൊച്ചയാകയില്ല)-

913 കാക്കത്തൂവൽകൊണ്ടു അമ്പുകെട്ടിയാൽ കാഷ്ടത്തിലെ കുത്തു-

914 കാക്കനോക്കറിയും; കാട്ടിആളറിയും-

915 കാക്കപൊങ്ങിപ്പറന്നാൽ കാഴുകനാകുമൊ-

916 കാക്കയിൽ പൂവൻഇല്ല-

917 കാക്കയും കുയിലും ഭെദമില്ലയോ-

918 കാക്കയുടെ ഒച്ചെക്കു പേടിക്കുന്നവൾ അർദ്ധരാത്രിയിൽതന്നെ ആറുനീന്തും-

919 കാക്കയുടെ കയ്യിലുമുണ്ടു കൽവു-

920 കാക്ക വഴികാട്ടിയാൽ തീട്ടക്കുഴിയിലെക്കു-

921 കാക്കവായിലെ അട്ടചാകൂ-

922 കാക്കെക്കു ചേക്കിടംകൊടുത്താൽ കാലത്താലെ നാശം-

923 കാക്കെക്കും തമ്പിളള പൊൻപിള്ള (തൻകുഞ്ഞു പൊൻകുഞ്ഞു)

924 കാച്ച (കാഞ്ഞ,അനച്ച)വീണ (ചാടിയ)പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും (അറെക്കും)-

925 കാഞ്ഞ ഓട്ടിൽ വെള്ളം പകർന്നപോലെ-

926 കാഞ്ഞിരംകയിക്കും, കരിഞ്ഞൊട്ടകയിക്കും, കാണരുതാത്തവനെ കാണുമ്പോൾ കയിക്കും-

927 കാടിക്കഞ്ഞിയും മൂടിക്കുടിക്കെണം-

928 കാടുകളഞ്ഞവന്റെ കൈകൊത്തുമാറുണ്ടൊ-

929 കാടുവെട്ടുവാൻ കോടാലിയുടെ സമ്മതംവേണമോ-


910 മിന്നു = താലി Badge of marriage.

911 Cf. Wash a dog, comb a dog, still a dog is but a dog.

912 Cf. Crows are none the whiter for washing themselves.

914 കാട്ടി = Bison

923 Cf. Right, Roger, your sow is good mutton, (2) All your geese are swans, (3) Every crow thinks her own bird the fairest, (4) Every potter praises his own pot, (5) Every chuckler praises his own leather, (6) Every cook praises his own stew.

924 Cf. A scalded dog fears cold water, (2) A burnt child dreads the fire, (3) He that hath been bitten by a serpent is afraid of a rope, (4) Whom a serpent has bitten, a lizard alarms.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Ptnithin എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/57&oldid=163318" എന്ന താളിൽനിന്ന് ശേഖരിച്ചത്