താൾ:MalProverbs 1902.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
50

956 കാര്യം അല്ലാത്തത് കാതുകേട്ടില്ല.

957 കാര്യം കണ്ടാൽ കതമ്പാത്തൊണ്ട്.

958 കാര്യം കഥ കഴിഞ്ഞു.

959 കാര്യം കാലമാകുമ്പോൾ വേലൻ മണ്ണാൻ.

960 കാര്യം പറയുമ്പോൾ കാലുഷ്യം പറയല്ല. (കാലുഷ്യം തോന്നരുത്)

961 കാര്യം വിട്ടു കളിക്കല്ലു.

962 കാറുംപുറത്തെ വെയിൽ.

963 കാററടിക്കുമ്പോഴേ(ൾ) തൂറ്റാവൂ(ണം).

964 കാറ്ററിയാതെ തുപ്പിയാൽ ചെവി(കി)ടറിയാതെ കിട്ടും(കൊള്ളും).

965 കാറ്റുനന്നെങ്കിൽ കല്ലും പറക്കും.

966 കാറ്റ് ശമിച്ചാൽ പറക്കുമോ പഞ്ഞികൾ.

967 കാറ്റും വീർപ്പുമില്ല.

968 കാലം നല്ലകാലത്തിൽ കാളിനാ കുതിര പെറും.

969 കാലം നീളെ ചെന്നാൽ നേർ താനെ അറിയാ.

970 കാലം പോലൊരു ഗുരുവില്ല.

971 കാലത്തെ തോണി കടവത്ത് എത്തും.

972 കാലത്തെ തുഴയാഞ്ഞാൽ കടവിൽ ചെന്നടുക്കൂല.

973 കാലത്തൊരു മടിമടിച്ചാൽ അന്തിക്കൊരു പശിപശിക്കും.

974 കാലാച്ചിയോടു കടം കൊണ്ടാൽ കാലായിൽവെച്ചും തടുക്കും.


955 Cf. Account not that work slavery that brings in penny savoury.

957 Cf. The river past, saint forgotten.

958 Cf. The tale is over.

960 കാലുഷ്യം=Irritation.

962 Very hot.

963 Cf. Make hay while the sun shines.

964 Cf. Who spits against the wind, spits in his own face, (2) Who says what he likes shall hear what he does not like, (3) Let not the tongue utter what the head must pay for.

969 Cf. secrets are never long lived, (20) Murder will out.

970 Cf. Time tries all.

973 Cf.Idleness is the parent of want and shame, (2) Idleness is hunger's mother.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Zakkeer.zakkeer എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/59&oldid=163320" എന്ന താളിൽനിന്ന് ശേഖരിച്ചത്