താൾ:MalProverbs 1902.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
47

889 കളിയും ചിരിയും ഒപ്പരം(ഒന്നിച്ചു), കഞ്ഞിക്കുപോകുമ്പോൾ വെവ്വെറെ-

890 കള്ളഞ്ചുമദം കാട്ടും, കഞ്ചാവഞ്ചുനിറം കാട്ടും-

891 കള്ളത്തിപശുവിനു ഒരു മട്ടി, തുള്ളിച്ചിപെണ്ണിനു ഒരു കുട്ടി-

892 കള്ളൻ എങ്കിലും വെള്ളൻ എങ്കിലും ഒരു ആൺപിറന്നവൻ അല്ലെ-

893 കള്ളൻ കട്ടു വെള്ളൻ കഴുവെറി-

894 കള്ളൻ കട്ടതിനു കോമട്ടിയെ കഴുവേറ്റി-

895 കള്ളനെ കക്കുക-

896 കള്ളനേ കള്ളന്റെ കാലറിഞ്ഞുകൂടു-

897 കള്ളനെ വിരട്ടുവാൻ പിള്ള മതി-

898 കള്ളനെ വിശ്വസിച്ചാലും കുള്ളനെ(കുറിയവനെ) വിശ്വസിച്ചുകൂടാ-

899 കള്ളപ്പണം കിട്ടിയാൽ കുഴിച്ചുമൂടണം-

900 കള്ളിന്റെ മട്ടും (മത്തും) കമ്മളിന്റെ പിട്ടും-

901 കള്ളിയിൽ കുത്തി കൈ എടുത്തപോലെ-

902 കള്ളുകണ്ട ഈച്ചയെപ്പോലെ-

903 കള്ളുപീടികയിൽ നിന്നു പാലു കുടിച്ചാലും കളെളന്നെപറയൂ-

904 കള്ളു വിലയ്ക്കു വിറ്റാൽ ചോറു നായ്ക്കൊവേണം-

905 കഴുത അറിയുമൊ കുംകുമം-

906 കഴുത ചവുട്ടാതെ കുതിരയുടെ പുറകിൽ പോയിനിൽക്ക-

907 കഴുത മക്കത്തുപോയാൽ ഹാജിയാമൊ-

908 കഴുതയെ തേച്ചാൽ കുതിരയാകുമൊ-

909 കഴുത്തു വലിയവനു നോവും വലിയത്-


890 Cf. When the wine is in, the wit is out, (2) When wine enters, wisdom

goes abroad.

892. Cf. A man is a man for a'that.

893 Cf. One does the scath and another has the scorn.

896. Cf. He must be a wise man himself who is capable of distinguishing

one, (2) A thief knows a thief , as wolf knows awolf.

898 കുള്ളൻ = Dwarf.

900 പിട്ടു=Pretence.

904 The drunkards's motto.

907 Cf. Reynard is still Reynard though he put in a cowl.

908 Cf. You cannot wash a blackmoor white.

909 Cf. Regal honors have regal cares, (2) High winds blow on high hills,

(3) Agreat tree hath a great fall.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/56&oldid=163317" എന്ന താളിൽനിന്ന് ശേഖരിച്ചത്