Jump to content

താൾ:MalProverbs 1902.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
46

868 കർക്കടകമാസത്തിൽ കാതുകുത്താൻ ഇപ്പോഴേ കൈവളയ്ക്കണമോ-

869 കർക്കടക മാസത്തിൽ പത്തുഉണക്കണ്ടു-

870 കർക്കടഞ്ഞാറ്റിൽ പട്ടിണി കിടന്നതു പുത്തരി കഴിഞ്ഞാൽ മറക്കരുതു-

871 കറന്ന പാലിൽ കളവില്ല-

872 കറന്നുവിട്ടഅമ്മെക്കു ഭാഗ്യമുണ്ടെങ്കിൽ കാൽ ചുവട്ടിൽ തന്നെ വന്നുചേരും-

873 കറുപ്പുണ്ടെങ്കിലെ വെളുപ്പറിയൂ-

874 കറിക്കു പോരാത്ത കണ്ടം നുറുക്കല്ല

875 കറുപ്പും ചെരിപ്പും അടുപ്പിക്കരുതു-

876 കറ്റയും തലയിൽവെച്ചു കളം ചെത്തരുതു-

877 കറ്റെക്കുതാൾപിടി പണയമൊ?

878 കലത്തിൽ നിന്നുപോയാൽ കഞ്ഞിക്കലത്തിൽ-

879 കല്പനതന്നെപോരാ കനിവിൽനിനവുംവേണം-

880 കല്യാണമാല, കനകമാല. കാണുന്നോർക്ക് ഇമ്പമാല, ഇല്ലാത്തോർക്ക് (കഴിക്കുന്നവനു) കണ്ഠമാല-

881 കല്ലടിക്കോടൻ കറുത്താൽ കറുകപുഴ നിറഞ്ഞു-

882 കല്ലാടുംവീട്ടിൽ നെല്ലാടുകയില്ല-

883 കല്ലിന്മെൽ വെച്ചു കുത്തിചീച്ചാലും ചാകയില്ല-

884 കല്ലു കാറ്റെടുക്കുമ്പോൾ കരിയില എവിടെ-

884a കല്ലെന്നാലും കണവൻ, പുല്ലെന്നാലും പുരുഷൻ-

885 കല്ലെറിഞ്ഞ കാക്കപോലെ-

886 കല്ലെൽപെടുത്താൽ പല്ലെതെറിക്കും-

887 കളിയിൽ തുടങ്ങിയതു കാര്യമായി-

888 കളിയിലും കള്ളംആകാ-


870 Cf. In the day of weakh, remember the time of adversitiy, (2) The priest forgets he was a clerk, (3) The mother-in-law remembers not that she was a daughter-in-law.

873 Cf. Lilies are whitest in a blackamoir's hand.

876 Cf. Have not the cloak to make when it begins to rain.

881 കല്ലടിക്കോടൻ= A mountain in south Malabar.

882 കല്ലാടുംവീടു= Where woman spend their time in playing. Cf. A house that will not carry a saddle must have no oats.

884 കരിയില = Dry leaves.

887 Cf. Lang sports turn to earnest.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jikkuchungathil എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/55&oldid=163316" എന്ന താളിൽനിന്ന് ശേഖരിച്ചത്