Jump to content

താൾ:MalProverbs 1902.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
45

849 കയ്യിൽ നിന്നു വീണാൽ എടുക്കാം ; വായിൽ നിന്നു വീണാൽ എടുത്തുകൂടാ.

850 കയ്യൂക്കുള്ളവൻ കാര്യക്കാരൻ.

851 കരകയും വേണം , കിറികോടുകയും അരുത് എന്നുവെച്ചാലൊ.

852 കരണത്തിനു ചേർന്നതു കൈമറി

853 കരണം പിഴച്ചാൽ മരണം ഭവിക്കും.

854 കരയടുക്കുമ്പോൾ തുഴയിട്ടുകളയല്ലൊ.

855 കരയുന്ന കുട്ടിക്കെ പാൽ ഉള്ളൂ.

856 കരയുന്നവൻ കച്ചൊടം തുടങ്ങരുതു.

857 കരിക്കട്ട കഴുകുന്തോറും കറുക്കും.

858 കരിമ്പടത്തേൽ കറപറ്റുകയില്ല.

859 കരിമ്പിൻ തോട്ടത്തിൽ കുറുക്കൻ കടന്നപോലെ ( ആന കേറിയപോലെ)

860 കരിമ്പിനു കമ്പുദോഷം.

861 കരിമ്പിനു മധുരമുള്ളതുകൊണ്ടു വേരോടെ തിന്നണമോ.

862 കരിമ്പു തിന്മാൻ കൈക്കൂലി വേണമൊ.

863 കരിമ്പെൽ തേൻ വെച്ചതുപോലെ

864 കരിമ്പെന്നുംചൊല്ലി വേരോളം ചവക്കരുതു.

865 കരിന്തകാളി അകത്തെങ്കിൽ കരിമ്പിത്തം പുറത്തു.

866 കരിവാടു ചുട്ടു നായെ തല്ലിയപോലെ.

867 കരുത്തിനു ഊകാരം ഗുരുത്വം.


849 Cf. Better slip with the foot than with a tongue, (2) A word and a stone let go cannot be called back, (3) A slip of the foot may be soon recovered but that of the tongue perhaps never.

850 Cf. Might is right

852 Cf. കരണം= Document

855 Cf. A closed mouth catcheth no flies.

856 കരയുന്നവൻ = A man of a sad and morose countenance.

860 കമ്പു = Joint മുട്ടു Cf. Honey is sweet, but the bee stings, (2) Bees that have honey in their mouths have stings in their tails, (3) If the partridge had the woodcock's thigh , it would be the best bird that over did fly, (4) No rose without a thorn, (5) A good garden may have some weeds.

865 കരിന്തകാളി= A kind of herb

866 കരിവാടു = dried fish.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/54&oldid=163315" എന്ന താളിൽനിന്ന് ശേഖരിച്ചത്