താൾ:MalProverbs 1902.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
44

830 കപ്പച്ചീനിക്കു വേരിറങ്ങുമ്പോൾ സുന്ദരിമത്തിക്കു പരിഞ്ഞീൻവെക്കും-

831 കപ്പൽ വച്ചു കടലൊക്കെ ഓടിയാലും കല്പിച്ചതേ അടങ്ങത്തുള്ളു-

832 കപ്പലിൽ കള്ളനുണ്ടൊ-

833 കപ്പലിനു പണിതുപണിതൊരു ചിമിഴായി-

834 കപ്പാളത്തീയനു മുപ്പാളത്തണ്ണീർ-

835 കമന്നുവീണാൽ കാല്പണം കയ്യിൽ-

836 കമ്മാളൻ കണ്ടതു കണ്ണല്ലെങ്കിൽ ചുമ്മാടും കെട്ടി ചുമക്കും-

837 കമ്പത്തിൽ കയറി ആയിരം വിദ്യ കാട്ടിയാലും സമ്മാനം വാങ്ങുവാൻ താഴെ ഇറങ്ങണം (താഴെവന്നെ സമ്മാനമുള്ളു)-

838 കമ്പിളിക്കുണ്ടൊ കറ-

839 കയറെത്താത്തതുകൊണ്ടു കിണറുനികത്തണമൊ-

840 കയിലിനുതക്ക കണ-

841 കയം കണ്ട പോത്ത്-

842 കയ്യന്റെകയ്യിൽ കത്തി ഇരുന്നാൽ കടവഴിക്കുറ്റിക്കുനാശം-

843 കയ്യാടി എങ്കിലെ വായാടു-

844 കയ്യാലപുറത്തെ തേങ്ങാപോലെ-

845 കയ്യിൽ ഇരുന്നാൽ കാലത്തിനുതകും-

846 കയ്യിൽ കാശുണ്ടെങ്കിൽ അറിയാത്ത ഉമ്മായും അപ്പം തരും-

847 കയ്യിൽ കിടന്ന പണം കൊടുത്തിട്ടു കടിക്കുന്ന പട്ടിയെ വാങ്ങിയാലൊ-

848 കയ്യിൽ കൊടുത്താൽ കക്കാത്ത കള്ളനുണ്ടൊ(കള്ളനും കക്കാ)


833 ചിമിഴ് = A tiny box

835 Cf. Give a man luck and throw him into the sea, (2) All things thrive with him, he eats silk and voids velvet.

840 കയിൽ=തവി Ladle

843 Cf. No pains, no gains, (2) No sweat, no sweet, (3) No cross, no crown, (4) He that would eat the kernel must crack the nut, (5) Labour brings pleasure, idleness pain.

846 Cf. Money makes the mare to go.

848 Cf. Opportunity makes the thief, (2) An open door will tempt a saint.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/53&oldid=163314" എന്ന താളിൽനിന്ന് ശേഖരിച്ചത്