താൾ:MalProverbs 1902.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
43

811 കണ്ടാൽ കളി കണ്ടില്ലെങ്കിൽ കാര്യം-

812 കണ്ടിമുഖത്തു മീൻ അടുത്തപോലെ-

813 കണ്ടിയിരിക്കെ മതിൽ തുള്ളരുതു-

814 കണ്ണൻവാഴച്ചുവട്ടിൽ കാളിവാഴയുണ്ടാകുമൊ-

815 കണ്ണി ഒന്നുപൊട്ടിയാൽ ചങ്ങലയും പൊട്ടി-

816 കണ്ണിൽ കൊള്ളേണ്ടതു പുരികത്തേൽ കൊള്ളിച്ചു-

817 കണ്ണിരിക്കെ കൃഷ്ണമണിയും കൊണ്ടുപോകുന്നവൻ-

818 കണ്ണുകാണാത്തവൻ കണ്ണാടിയിൽ നോക്കുമ്പോലെ-

819 കണ്ണുചിമ്മി ഇരുട്ടാക്കി-

820 കണ്ണുപോയാൽ അറിയാം കണ്ണിന്റെ കാഴ്ച-

821 കണ്ണെത്താക്കുളം, ചെന്നെത്താവയൽ, നഞ്ഞും നായാട്ടും മറുമരുന്നില്ലാത്ത ആന്തയും-

822 കണ്ണൊടുകൊള്ളേണ്ടത് പുരികത്തോടായിപ്പോയി-

823 കതിരുകണ്ട പഞ്ഞം-

824 കതിരേൽകൊണ്ടു വളം വെച്ച പോലെ-

825 കത്തിവാളൊടു ചോദിച്ചിട്ടൊ കാടുവയ്ക്കുക-

826 കത്തുന്നതീയിൽ നെയി പകരുമ്പോലെ-

826a കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം-

827 കന്നിക്കോഴി കയ്യിൽ-

828 കന്നിനെ കയംകാണിക്കരുതു-

828a കന്നിമാസത്തിലെ വെയിലു പാറപൊളിക്കും-

829 കന്നുചെന്നാൽ കന്നിന്റെകൂട്ടത്തിൽ-


811 കണ്ടി=Breach

812 കണ്ടി=Gap in a wall

820 Of. The worth of a thing is best known by the want of it. (2) Health is not valued till sickness comes, (3) We never know the worth of water till the

well is dry, (4) Blessings are not valued till they are gone. (5) The cow knows not the value of her tail till she has lost it.

821 ആന്തം=Apoisonous animal

822 A narrow escape

824 Of. Procrastination is the thief of time.

826 Of. Do not add fuel to the fire.

826a Of. Women's jars breed men's wars, (2) There is no mischief in the world done, but a woman is always in.

827 കന്നിക്കോഴി =Fowls hatched in kanni

829 Of. Birds of a feather flock togather.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Smithavp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/52&oldid=163313" എന്ന താളിൽനിന്ന് ശേഖരിച്ചത്