Jump to content

താൾ:MalProverbs 1902.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
36

658 ഏറെചിരി മടയന്റെ ലക്ഷണം-

659 ഏറെ പഠിത്വമുള്ള ഗൌളിക്കു കാടിക്കലത്തിൽ അപായം-

660 ഏറെപറയുന്നവന്റെവായിൽരണ്ടുപണം (ഒരുപണംപിഴ)

661 ഏറെപ്രിയം അപ്രിയം-

662 ഏറെബുദ്ധിയുള്ള പൊന്മാൻ കിണറ്റിലല്ലെമുട്ടയിടുന്നതു-

663 ഏറെബുദ്ധിയുള്ള വരാൽ വരമ്പിനടിയിലല്ലെമുട്ടയിടുന്നതു-

664 ഏറെവലിച്ചാൽ കോടിയും കീറും-

665 ഏറെവിളഞ്ഞാൽ വിത്തിനാകാ-

666 ഏറെവെളുത്താൽ പാണ്ടു-

667 ഏറ്റില്ലെങ്കിൽ തോറ്റില്ല-

668 ഏറ്റുമാറ്റും ഇല്ലാത്തജാതി-

669 ഏൽക്കുംകാലം തോല്ക്കെണ്ടിവരും-


670 ഒടിയാത്ത കമ്പേൽ പറിയാത്തവള്ളി-

671 ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു-

672 ഒട്ടുമില്ലാത്ത അമ്മയ്ക്കു അരയ്ക്കാൽപണത്തിന്റെ താലി-

673 ഒട്ടുമില്ലാത്ത ഉപ്പാട്ടിക്ക് ഒരുകണ്ടംകൊണ്ടാലും പോരെ

674 ഒട്ടുംപറയാഞ്ഞാൽ പൊട്ടനായ്പോകും-

675 ഒത്തതുപറഞ്ഞാൽ ഉറിയും ചിരിക്കും-

676 ഒത്തപണിക്കു ഒരുകൊട്ട ആപ്പു-

677 ഒന്നു കിട്ടിയാൽ പിന്നെ വേറൊന്നു-

678 ഒന്നുകിൽ കളരിക്കുപുറത്തു അല്ലെങ്കിൽ ആശാന്റെ (ഗുരുക്കളെ) നെഞ്ചത്തു-

679 ഒന്നു കൊടുത്താൽ ഇരട്ടിക്കും ഇക്കാലം-

680 ഒന്നുകൊണ്ടറിയാം ഒമ്പതിന്റെ ബലാബലം-

681 ഒന്നു വരാത്തവനുമില്ല ഒമ്പതു വന്നവനുമില്ല-

682 ഒന്നെയുള്ളെങ്കിലും ഉലക്കകൊണ്ടടിച്ചു വളർത്തണം-


661 Cf. Familiarity breeds contempt.

664 Cf. A bow too much bent will break

666 Cf. Extremes are ever bad.

673 Cf. Half a loaf is better than no bread.

682 ഒന്നു= An only child. Cf. Spare the rod and spoil the child.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/45&oldid=163305" എന്ന താളിൽനിന്ന് ശേഖരിച്ചത്