683 ഒപ്പുകാണം സൂചിക്കാണം അപ്പോഴില്ലെങ്കിൽ പിന്നെ നാസ്തി-
683a ഒമ്പതാമത്തെപെണ്ണു പൊൻപണം വാരും-
684 ഒരപ്പംതിന്നാലും നെയ്യപ്പം തിന്നണം, ഒരടികൊണ്ടാലും ചെവിട്ടത്തു
- കൊള്ളണം-
685 ഒരാണ്ടു വാരമെങ്കിൽ പിറ്റെയാണ്ടു പാത്തി-
686 ഒരാറെവന്നതെല്ലാം പൂളോനുംമക്കളും-
687 ഒരിക്കൽ ചത്താലെ ചുടുകാടറിയൂ-
688 ഒരു അരിശത്തിനു കിണറ്റിൽചാടി, ഏഴരിശത്തിനു കേറാൻവയ്യാ-
689 ഒരു ഓല എടുത്താൽ ഇരു (അകവും)പുറവും വായിക്കണം-
690 ഒരു കാട്ടിൽ ഒരുപന്നി എന്നപോലെ-
691 ഒരുകൈകൊണ്ടു മുളം അളന്നുകൂടാ-
692 ഒരു കൊമ്പു പിടിക്കിലും പുളിങ്കൊമ്പു പിടിക്കണം, ഒരുത്തനെ പിടിക്കിലും
- കരുത്തനെ പിടിക്കണം-
693 ഒരുജാതി പോകിലും മരിജാതി പോകണം-
694 ഒരുതൊഴുത്തിൽ മുളയുന്ന പശുക്കൾ കുത്തുന്നതും വടിക്കുന്നതും
- അയൽഅറിയാ-
695 ഒരുത്തനായാൽഒരുത്തിവേണ്ടെ, പിന്നെവേണ്ടെ, പിന്നെവേണ്ടെ-
696 ഒരുത്തനും കരുത്തനും വണ്ണത്താനും വളിഞ്ചിയനും കൃഷിയരുതു-
697 ഒരുത്തനെ പിടിക്കലും കരുത്തനെ പിടിക്കണം-
698 ഒരുതൂണുണ്ടെങ്കിലെ ഒരുമുറം ചാരിക്കൂടു-
699 ഒരുദിവസംതിന്ന ചോറും ഒരുനാൾകുളിച്ച കുളവും മറക്കരുതു-
700 ഒരു നന്ദി ചെയ്തവനെ ഉള്ളത്തിൽവെക്കണം-
683a ഒമ്പതാമത്തെപെണ്ണു= The girl born ninth.
688 Cf. Anger begins with folly, and ends with repentance,
- (2) Rage robs a man of his reason and makes him a laughing stock,
- (3) It is easy to fall into a trap, but hard to get out again.
694 വടിക്ക= Kick
695 Cf. Every Jack must have his Jill.
695 വളിഞ്ചിയൻ= Barber
699 Cf. As soon as you have drunk, you turn your back upon the spring,
- (2) Be mindful of past favours.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |