Jump to content

താൾ:MalProverbs 1902.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
27

476 ഉണ്ടവനറിയാമൊ ഉണ്ണാത്തവന്റെവിശപ്പു-

477 ഉണ്ടവനു പായ്(ഇടം) കിട്ടാഞ്ഞിട്ടു. ഉണ്ണാത്തവനു ഇല കിട്ടാഞ്ഞിട്ടു.

478 ഉണ്ടവനെ ഊക്കം ചെയ്യു-

479 ഉണ്ട വീട്ടിൽ കണ്ടു കെട്ടരുതു-

480 ഉണ്ടാലെന്തിനു ഉറിയിൽ കണ്ണു

481 ഉണ്ടു മുഷിഞ്ഞവനൊടു ഉരുളയും കണ്ടു മുഷിഞ്ഞവനൊടു കടവും വാങ്ങണം-

482 ഉണ്ടെങ്കിലോണം പോലെ ഇല്ലെങ്കിൽ പട്ടിണി-

483 ഉണ്ണാതെ ഏതുവീട്ടിലുംപോകാം,ഉടുക്കാതെ ഒരു വീട്ടിലും വയ്യാ-

484 ഉണ്ണിയെക്കണ്ടാൽ ഉരിലെ പഞ്ചം(പഞ്ഞം)അറിയാം-

485 ഉണ്ണുമ്പോൾ ഓശാരവും ഉറങ്ങുമ്പോൾ ആചാരവും ഇല്ല-

486 ഉണ്ണുമ്പോൾ കൊതിച്ചെങ്കിലെ ഉരുള കിട്ടു-

487 ഉണ്മാൻ ഇല്ലാഞ്ഞാൽ വിത്തുകുത്തി ഉണ്ണുക; ഉടുപ്പാൻ ഇല്ലാഞ്ഞാൽ പട്ടുടുക്ക-

488 ഉണ്മാൻ കൊടുത്താൽ അമ്മാച്ചൻ അല്ലെങ്കിൽ കുമ്മാച്ചൻ-

489 ഉണ്മൊരെ ഭാഗ്യം ഉഴുതേടം കാണാം-

490 ഉത്തമനു ഊശാന്താടി.മൂഢനു കാടും പടർപ്പും-

491 ഉത്തരവും പ്രതിയും-

492 ഉത്സാഹം ഉണ്ടെങ്കിൽ അത്താഴം ഉണ്ണാം-

493 ഉത്സാഹം ഉണ്ടെങ്കിൽ ഉനനും ഊക്കനാം-

494 ഉത്സാഹം പ്രതികർത്തവ്യം-

495 ഉത്രാടം ഉച്ചയാകുമ്പോൾ അച്ചിമാർക്കൊക്കെ വെപ്രാളം-


470 Cf. The full belly does not believe in hunger, (2)He that is warm thinks all are so, (3)Little knows the fat sow what the lean one means

479 കണ്ടുകെട്ടുക, ജപ്തി ചെയ്ക= Attach. Cf. Render not evil for good.

484 പഞ്ചം= Famine

489 Cf. He that would reap well must sow well, (2) As you sow, you shall reap.

493, 494 Cf. Patience and perseverance will overcome mountains, (2) Stow by stow, the mountain levelled, (3) Little strokes fell great oaks

495 അച്ചി= Woman





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/36&oldid=163295" എന്ന താളിൽനിന്ന് ശേഖരിച്ചത്