Jump to content

താൾ:MalProverbs 1902.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26

454 ഈറ്റംപെരുക്കിൽ ഇമ്പംനശിക്കും-

455 ഈശനെയും ബ്രഹ്മനെയും വകവയ്ക്കാത്തവൻ-

456 ഈശ്വരാനുഗ്രഹം ശാശ്വതമേവനും-

457 ഈഴം കണ്ടവർ ഇല്ലം കാണുകയില്ല-

458 ഈഴത്തു പോയവർ ഊഴത്തുവന്നു പറ്റുകയില്ല-

459 ഈഴത്തെ പെരമ്പുപോലെ, ചാൺ വെട്ടിയാൽ മുളം നീളും-

460 ഉക്കണ്ടം എനിക്കും തേങ്ങാ മുല്ലപ്പള്ളിക്കും-

461 ഉക്കത്തു പുണ്ണുള്ളവൻ ഊതൽ കടക്കുമൊ-

462 ഉച്ചാലും പത്താമത്തെയും വന്നിരിക്കട്ടെ-

463 ഉച്ചിവെച്ചകൈകൊണ്ടു ഉദകക്രിയ ചെയ്യരുത്-

464 ഉച്ചെക്കു അരിയും കൊണ്ടു ചെന്നാലില്ലാത്തെടത്തു പതിരായ്ക്കു നെല്ലും കൊണ്ടുചെന്നാലൊ-

465 ഉടഞ്ഞശംഖു ഊത്തുകേൾക്കയില്ല-

466 ഉടഞ്ഞിട്ടും ഓട്ടിൽ കിടക്കണം-

467 ഉടയൊനുടച്ചാൽ ഓട്ടിനും കൊള്ളാം-

468 ഉടയോനെപിടിച്ചു കെട്ടുന്നകാലം-

469 ഉടുക്കാവസ്ത്രം പുഴുതിന്നും-

470 ഉടുപ്പാനില്ലാഞ്ഞാൽ എങ്ങിനെ അയലിന്മേലിടും-

471 ഉണങ്ങിയതു കൊണ്ടെണ്ണം കുറയുമൊ-

472 ഉണ്ട ഉണ്ണി ഓടിക്കളിക്കും, ഉണ്ണാത്ത ഉണ്ണി ഇരുന്നു കളിക്കും-

473 ഉണ്ടചോറു മറക്കരുത്-

474 ഉണ്ടചോറ്റിൽ കല്ലിടരുത്-

475 ഉണ്ട ചോറ്റിൽ കുണ്ടകുത്തരുത്-


454 ഈറ്റം= Stinginess. Cf. The love of money is the root of all evil.

457 ഈഴം= Ceylon

461 ഉക്കത്തു= At the hip; ഊതൽ= A passage in a hedge.

462 ഉച്ചാൽ=A festival മകരസംക്രാന്തി;പത്താമത്തം= A grand hunting day

463 ഉടകക്രിയ= Obsequies.

467 Cf. The burden which one chooses is not felt

470 അയൽ= Clothes-line. Cf. He that hath no money needeth no purse.

474/475 Cf. Render not evil for good, (2) Cast no dirt into the well that gives you water.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/35&oldid=163294" എന്ന താളിൽനിന്ന് ശേഖരിച്ചത്