താൾ:MalProverbs 1902.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
28

495a ഉത്രാടം വെപ്രാളം-

496 ഉദകക്രിയ ചെയ്ത കൈകൊണ്ടു ശേഷക്രിയയും ചെയ്യണമൊ-

497 ഉന്തി കയറ്റിയാൽ ഊരിപ്പോരും-

498 ഉന്തിത്തള്ളുന്ന അച്ചിക്കു നിരങ്ങി അടുക്കുന്ന നായർ-

499 ഉപകാരമില്ലാത്ത ഉലക്കെക്കു രണ്ടു തലെക്കും ചുറ്റുകെട്ടുന്നതിനെക്കാൾ

തന്റെ കഴുത്തിൽ കല്ലു കെട്ടി കിണറ്റിൽ ചാടി ചാകുന്നതു ഏറെ നല്ലതു-

500 ഉപസ്ഥം ഒഴികെ കന്യകാദാനം-

501 ഉപായം കൊണ്ടു കഷായം വെക്കുക-

502 ഉപ്പിൽ ഇട്ടതു ഉപ്പിനെക്കാൾ പുളിക്കയില്ല-

503 ഉപ്പിനോടുക്കുമൊ ഉപ്പിട്ടവട്ടി-

504 ഉപ്പിരുന്ന കലവും ഉരുട്ടിരുന്ന മനവും പഴക്കത്തിനില്ല-

505 ഉപ്പിരുന്ന പാത്രവും ഉപായം നിറഞ്ഞ നെഞ്ചും ഉരുട്ടിപ്പൊട്ടിക്കാതെ

താനെപൊട്ടും എന്നറിക-

506 ഉപ്പു തിന്നാൽ വെള്ളം (തണ്ണീർ)കുടിക്കും-

507 ഉപ്പുപുളിക്കൂലും മൊട്ട ചതിക്കും-

508 ഉപ്പുപോലെ വരുമൊ ഉപ്പിലിട്ടതു-

509 ഉപ്പുംവിറ്റു നടക്കുന്നവനു കർപ്പൂരത്തിന്റെ വിലയറിയാമൊ-

510 ഉമി കുത്തി പുക കൊണ്ടു-

511 ഉമ്മരപ്പടിമെൽ ഇരിക്കരുതു-

512 ഉരത്ത പാമ്പിനു ഉരത്ത വടി-

513 ഉരലിനു മുറിച്ചാലെ തുടിക്കു കണകാവു-

514 ഉരലിലിരുന്നാൽ ഉലക്ക കൊള്ളും-


495a ഉത്രാടം= One born under the star Uthradam; വെപ്രാളം= Anxiety.

497 Cf. You may force a man to shut his eyes but not to sleep, (2) One

man may lead a horse to water but twenty cannot make him drink.

498 അച്ചി= Wife; നായരു= Husband. Cf. A bad Jack may have as bad a

Jill.

501 Cf. By art and deceit men live half a year; by deceit and art the other

half

504 ഉരുട്ടു= Fraud. Cf. Frost and fraud both end in foul.

505 Cf. Dissemblers more often deceive themselves than others.

507 മൊട്ട= A mopla

509 Cf. The shoe-maker should not go beyond his last.

513 തുടി= A small drum.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/37&oldid=163296" എന്ന താളിൽനിന്ന് ശേഖരിച്ചത്