220 ആണായാൽ ഒരുപെണ്ണുവേണ്ടെ-
221 ആണായാൽ നാണംവേണം; മീനായാലാണം വേണം
222 ആണായാൽ നാണംവേണം; മുഖത്തഞ്ചുമീശവേണം-
223 ആണിനും തൂണിനും അടങ്ങാത്തവൾ-
224 ആണില്ലാത്തെടത്തു ആവണക്കുതൂണു്-
224aആണ്മൂലം അറവെയ്ക്കും-
225 ആണ്ടബാധ കൊണ്ടേപോകൂ-
226 ആധിതന്നെ വ്യാധി-
227 ആന കടമ്പകടന്നതുപോലെ-
228 ആനകൊടുക്കിലും ആശകൊടുക്കരുതു-
229 ആനക്കാര്യത്തിനിടയിൽ ചേനക്കാര്യം-
230 ആനക്കു അരക്കോൽ, അരചനുക്കു മുക്കോൽ, അറിവില്ലാ നാരിക്കു
- അറുപത്തിരുക്കോൽ-
231 ആനക്കു കുതിര തെരിക-
232 ആനക്കു കൊമ്പുഘനമൊ-
233 ആനക്കു പന ചക്കര-
234 ആനക്കുമണികെട്ടേണ്ടാ-(ആനക്കുട്ടിക്കെന്തിനുകൊടമണി)
235 ആനക്കൊമ്പും വാഴക്കാമ്പും ശരിയോ-
236 ആനചോരുന്നതു അറിയുകയില്ല; കൊതുചോരുന്നതറിയും-
237 ആനനടത്തവും കുതിരപ്പാച്ചലുംശരി-
238 ആനപെറ്റെങ്കിലെ ആനക്കിടാവു് ഉണ്ടാകു-
220 Of. Every Jack must have a Jill
221 ആണം = A kind of dish
224aആൺമൂലം= A male born under the constellation moolam.
225 ആണ്ട= possessed.
226 Of. Care will kill a rat, yet there is no living without it.
228 Of. Be slow to promise but quick to perform
230 Of. Distance is the best remedy against an evil
- disposed man (2) Beware of a bad woman and be careful how you trust a
good one.
231 തെരിക = ചുമ്മാടു, A pad for burden.
233 Of. A thistle is a fat salad for an ass's mouth.
234 Of. Fair faces need no paint, (2) Why paint tho lily (3)
Good wine needs no bush, (4) You need not grease a fat sow}}
235 വാഴക്കാമ്പു=വാഴപ്പിണ്ടി= The stem
236 Of. Penny wise and pound foolish.
238of As the crow is, the egg will be.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Anoopan എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |