താൾ:MalProverbs 1902.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
15

239 ആന പോകുന്ന വഴിയെ വാലും.

240 ആനപ്പുറത്തിരിക്കുമ്പോൾ നായെ പേടിക്കണ്ടാ.

241 ആനപ്പുറത്തു ഉണ്ണികടിച്ചതുപോലെ.

242 ആന മെലിഞ്ഞാൽ കൊട്ടിലിൽ കെട്ടുമോ.

243 ആനയില്ല്ലാതെ ആറാട്ടൊ.

244 ആനയുടെ പുറത്ത് ആനക്കാരനിരിക്കുമ്പോൾ നായി കുരച്ചാൽ അവൻ എത്ര

പേടിക്കും.

245 ആനയുടെ യുദ്ധം ഉറുമ്പിനു മരണം-

246 ആനയുടെകയ്യിൽ വടി കൊടുക്കരുതു-

247 ആനയും ആടും പോലെ-

248 ആനയെ കാണ്മാൻ വെള്ളെഴുത്തുണ്ടൊ-

249 ആനയെ തളച്ചാൽ മരത്തിനാണു് കേടു-

250 ആനയെ വിലയാക്കിവിറ്റാൽ കയറിനെന്തുപിശകുന്നു-

251 ആനവായിലമ്പഴങ്ങാപോലെ-

252 ആനയോടും അരചനോടും അഗ്നിയോടും അംഭസ്സോടും കളിക്കരുതു-

253 ആനക്കെതിരില്ല, ആശക്കതിരില്ല.

254 ആപത്തുവരുംകാലം ആപത്തെഭവിച്ചീടു-

255 ആപത്തും കാവത്തും കുറേശ്ശെ മതി-

256 ആമമുട്ട പോലെ-

257 ആമാടക്കു പുഴുത്തുള നോക്കുന്നവൻ-

258 ആയതു നീളം, അറിഞ്ഞതുവീതി-

259 ആയിരം ആർത്തി, ഒരു മൂർത്തി-

260 ആയിരം ഉപദേശം കാതിലെചെന്നാലും അപശ്ശബ്ദം അല്ലാതെ

പുറപ്പെടുകയില്ല-

241 ഉണ്ണി=Tick.

243 ആറാട്ടു=Procession of idols.

248 വെള്ളെഴുത്തു=Long sight.

250 പിശകുക=Quarrel. Cf. Penny wise and pound foolish, (2) Fear not the

loss of the bell, more than the loss of the steeple.

251 അംഭസ്സ്=Water. Cf. Nearest the king, nearest the widdie.

252 Cf. A giant will starve on what will surfiet a dwarf.

253 Cf. If wishes were horses, beggars would ride.

254 Cf. Misfortunes never come single (2) It never rains but it pours,

(3)Mischiefs come by the pound and go by the ounce.

255 കാവത്ത്=കാച്ചിൽ=A yam which will soon increase.

257 ആമാട=A gold coin.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Zakkeer.zakkeer എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/24&oldid=163282" എന്ന താളിൽനിന്ന് ശേഖരിച്ചത്