200 അഴുകിയതു അഴുകി, അണ്ടിക്കഞ്ഞിഎന്നുപേരും-
201 അഹമ്മതിക്കുണ്ടൊ ഔഷധമുള്ളു-
202 അഹിംസാ പരമൊധർമ്മം-
203 ആകകുണ്ടയിൽ വാഴകുലക്കയില്ല-
204 ആകാത കാര്യം തുനിയായ്കവെണം-
205 ആകാശം വീഴുമ്പോൾ മുട്ടുകൊടുക്കാറുണ്ടോ-
206 ആകെ മുങ്ങിയാൽ കുളിരില്ല. (ശീതമില്ല)-
207 ആക്രാന്തവാതിൽ തുറ, ആനയെ പ്രാതൽ കഴിക്കട്ടെ-
208 ആഗ്രഹം വർദ്ധിച്ചാൽ അലച്ചിലും വർദ്ധിക്കും-
209 ആച്ചൽ(ച്ചി)നോക്കിയെ കൂച്ചു(ട്ടു)കെട്ടാവു-
210 ആടയുണ്ടെങ്കിലെ കോടയുള്ളു-
211 ആടറിയുമോ അങ്ങാടിവാണിഭം-
212 ആടാചാക്യാർക്കു അണിയൽ പ്രധാനം-
213 ആടുകിടന്നിടത്തു പൂട കാണാതിരിക്കുമോ-
214 ആടുമേഞ്ഞ കാടുപോലെ-
215 ആടൂടാടും കാടാകാ; അരചൻ ഊടാടും നാടാകാ-
216 ആട്ടികൊണ്ടുപോകുമ്പോൾ പിണ്ണാക്കു കൊടുക്കാത്തവൻ വീട്ടിൽ ചെന്നാൽ
- എണ്ണകൊടുക്കുമോ-
217 ആട്ടുകേട്ട പന്നിയെപ്പോലെ-
218 ആട്ടുന്നവനെ നെയ് വാൻ ആക്കിയാൽ കാര്യമൊ-
219 ആട്ടം മുട്ടിയാൽ കൊട്ടത്തടത്തിൽ- --- 204 Dont attempt impossibilities
205 മുട്ട=Prop, support.
206 Cf. In for a penny, in for a pound.
207 പ്രാതൽ= Breakfast; ആക്രാന്ത= Voracious. avaricious.
208 Cf. He lacks most that longs most, (2) They need much whom nothing
- will content, (3) The camel that desired horns, lost even its ears,
- (5) Much would have more and lost all.
209 ആച്ഛൽ= favourable time.
212 ചാക്യാർ= People who sing and play in temples; അണിയൽ=decoration.
215 ഊടാടുക= Pass through
217 ആട്ട്= Hunting cry
218 ആട്ടം= Oil pressing.
219 കൊട്ടത്തടം= Stone floor of a bath.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dhwanidv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |