താൾ:MalProverbs 1902.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
12

182 അല്ലാത്തെടത്തിൽ ചെല്ലല്ലു; ചെന്നാല്പിന്നെ പോരല്ലു-

183 അവൻ പത്താൾക്കു ഒരുമെത്ത-

184 അവനവന്റെ താടികാപ്പാൻ വഹ്യാത്തവൻ മറ്റൊരുത്തന്റെ അങ്ങാടി

എങ്ങനെ കാക്കും-

185 അവനവന്റെ മൂക്കു അവനവനു ചൊവ്വ്-

185aഅവനു ചംകുകഴപ്പിന്റെ (പറ്റുകത്തിന്റെ‌) ദീനമാണു-

186 അവന്നു ഒരു പുഴക്ക് ഒരു പത്തൽ-

187 അവനൊ കൂട്ടത്തിൽ ഒരു തലയുറുമ്പു-

188 അവന്റെ വാക്കു പുല്ലെണ്ണപോലെ-

189 അവരെയും അപരാധവും കുറെശ്ശെമതി-

190 അവിചാലിന്റെ മുഖത്തു മരം മുളച്ചു-

191 അശ്വിനിദേവന്മാർ വന്നാൽ സാധിക്കും-

192 അഷ്ടാംഗഹൃദയഹീനന്മാർ ചികിത്സിക്കും ചികിത്സയിൽ മഞ്ഞൾ എല്ലാം

വയമ്പായി, കർപ്പുരം കൊടുവേരിയായി-

193 അള(ഏറെ) കുത്തിയാൽ ചേരയും കടിക്കും-

194 അളന്നചെട്ടിക്കു അളന്നുകൊടു, തൂക്കിയചെട്ടിക്കു തൂക്കികൊടു-

195 അളമുട്ടിയാൽ ചേരയും തിരിയും-

196 അളവുക്കു മിഞ്ചിനാൽ അമൃതവും നഞ്ചാം-

197 അഴകുള്ള ചക്കയിൽ ചുളയില്ല-

198 അഴകിയൊനെക്കണ്ടു അപ്പാ എന്നുവിളിക്കുന്നവൻ-

199 അഴകും ആയുസ്സും ഒത്തുവരുമോ-


182 Cf. Shakespeare's Beware of entrance toa quarrel but being in, Bear't

that the opposed may beware of thee.

85a Cf. Provender pricks him

188 പുല്ലെണ്ണപോലെ= cannot be depended upon.

189 Cf. Scandal has wings, (2) A false report rides post.

190 അവിച്ചാൽ=Devil

191 The disease is too desperate for earthly physicians.

192 Cf. A little knowledge is a dangerous thing.

193/195 അള= Hole പുനം; ചേര=Ratsnake, Cf. Tread on aworm and it will

turn. (2) Even an emmet may seek revenge.

194 Cf. Do unto others as you would be done by (3) measure for measure.

196 Cf. Too much of anything is good for nothing, (2) O'er mickle o'aething

is guide for nothing. Vide No. 71






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dhwanidv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/21&oldid=163279" എന്ന താളിൽനിന്ന് ശേഖരിച്ചത്