താൾ:MalProverbs 1902.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
9

129 അരക്കുടം തുളുമ്പും നിറക്കുടം തുളുമ്പുകയില്ല-

130 അരക്കും കൊണ്ടു ചെല്ലുമ്പോൾ മെഴുക്കും കൊണ്ടു വരും-

131 അരചനന്നുകേൾക്കും ദൈവംനിന്നുകേൾക്കും-

132 അരചനെക്കൊതിച്ചുപുരുഷനെ വെടിഞ്ഞവൾക്കു അരചനുമില്ല

പുരുഷനുമില്ല-

133 അരചൻ വീണാൽ പടയും തീരും- (ഉണ്ടൊ)

134 അരച്ചിടിച്ചാൽ മുഖത്തു തെറിക്കും-

135 അരണ കടിച്ചാൽ ഉടനെ മരണം- (മരണം തിട്ടം)

136 അരണക്കു മറതി-

137 അരണയുടെ ബുദ്ധി പോലെ-

137aഅരപിടിക്കാനായിരം പണം വേണം-

138 അരപ്പണത്തിന്റെ പൂച്ച മുക്കാൽ പണത്തിന്റെ നെയ് കുടിച്ചാലൊ-

139 അരവിദ്യ ആശാനേയും കാട്ടരുതു-

140 അരപ്പലം നൂലിന്റെ കുഴക്കു (ചുറ്റുണ്ടു)-

141 അരമനരഹസ്യം അങ്ങാടീൽ പരസ്യം-

142 അരമനകാത്താൽ വെറുമനപോകാ-

143 അരപ്പണി ആശാനേയും കാണിക്കരുതു-

144 അരവും അരവും കിന്നരം-

145 അരികത്തുള്ളതിൽ മോഹം ഇല്ലല്ലൊ


129 Cf. Shallow brooks are noisy, (2) Empty vessels make the greatest

sound, (3) Deep rivers move in silence, (4) Still waters run deep.

130 അരക്ക്=viscous juice of jackfruit(വെളിഞ്ഞിൽ);മെഴുക്ക്=oil.

131 Cf. God moves with leaden feet but strikes with iron hands,

(2)Punishment is lame but it comes.

132 Cf. Never quit certainty for hope, (2) Better have an egg today than a

hen tomorrow, (3) A bird in the hand is worth to in the bush.

139 ആശാൻ=Teacher

140 കുഴക്ക്=Intricacy,somuch worry.

141 അരമന=Palace.Cf.Go into the country to know what news there is in

town, (2) Walls have ears.

144 Cf.Diamonds cut diamonds.

145 Cf.Distant lends enchantment to the view,(2)What you can't get is just

what suits you, (3)The hills look green that are far away,
(4) Farfetched and dear bought is good for ladies.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/18&oldid=163266" എന്ന താളിൽനിന്ന് ശേഖരിച്ചത്