114 അമ്മപുലയാടിച്ചിയെങ്കിൽ മകളുംപുലയാടിച്ചി-
115 അമ്മപോറ്റിയ മക്കളും ഉമ്മപോറ്റിയ കോഴിയും അടങ്ങുകയില്ല.-
116 അമ്മയുറിമേലും പെങ്ങൾ കീഴിലും ഓൾ ഉരലിലും-
117 അമ്മയും മകളും പെണ്ണു തന്നെ-
118 അമ്മയെ തച്ചാൽ അച്ഛൻ ചോദിക്കണം,പെങ്ങളെ തച്ചാൽ അളിയൻ
- ചോദിക്കണം-
119 അമ്മവിട്ട പശുക്കിടാവെ പോലെ-
120 അമ്മായി ഉടച്ചതു മൺചട്ടി, മരുമകൾ ഉടച്ചതു പൊൻചട്ടി-
121 അമ്മാവിയമ്മ ചത്തിട്ടു മരുമകളുടെ കരച്ചിൽ-
122 അമ്മിയും കുഴവിയും ചവുട്ടീട്ടോ വന്നതു-
123 അമ്മക്കു പ്രാണവേദന മകൾക്കു വീണവായന-
124 അമ്മോച്ചൻ നിൽക്കുനന്നെടം അമ്മോച്ചനും പശു നിൽക്കുന്നെടം പശുവും
- നിൽക്കട്ടെ-
125 അംശത്തിലധികംഎടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ വീഴും-
126 അയിലത്തല അളിയനും കൊടുക്കയില്ല-
127 അരക്കാശിനു കുതിരയും വേണം അക്കരയതു ചാടുകയും വേണം-
128 അരക്കാശു കൊണ്ടുണ്ടായ അനർത്ഥം ആയിരം കൊടുത്താലും തീരുമൊ-
114, 117 പുലയാടിച്ചി= A whore. Cf. A wild goose never laid a tame egg,
- (2) As the seed, so is the sprout, (3) As the crow is, the egg wll be,
- (4) Like father, like son.
116 ഓൾ=അവൾ= Wife
118 തച്ചു= Beat
120 അമ്മായി= Mother-in-law Cf. Mother-in-law and daughter-in-law are a
- tempest and hailstorm.
121 അമ്മാവിയമ്മ= Mother-in-law, Cf. Crocodile tears.
122 Giving up all rights. Refers to a custom when adopted girls leave their
- ancestral home.
124 അമ്മൊച്ചൻ= Tiger
125 Cf. Avarice generally miscalculates and as generally deceives
126 അയില= A Fish, mackerel
128 Cf. Great events spring from little causes, (2)Trifles leads to serious
- matters
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |