താൾ:MalProverbs 1902.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
10

146 അരികെ പോകുമ്പോൾ അരപ്പലം തേഞ്ഞുപോകും-

147 അരി നാഴിക്കും അടുപ്പു മൂന്നു വേണം-

148 അരിമണിയൊന്നു കൊറിക്കാനില്ല തരിവളയിട്ടുകിലുക്കാൻ മോഹം-

149 അരിയിടിച്ചു ആദരവും പൊരിയിടിച്ചു പോതരവും കണ്ടു-

150 അരിയിട്ടും വെച്ചു ഉമിക്കു പിണങ്ങുക-

151 അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു,പിന്നെയും നായിന്റെ പല്ലിനു

മൊറുമൊറുപ്പു (നായിക്കു മുറുമുറുപ്പ്)

152 അരിയെത്ര പയറഞ്ഞാഴി-

153 അരിയെറിഞ്ഞാൽ ആയിരം കാക്ക-

154 അരി വെച്ചു അടക്കം വെച്ചതിനാൽ അട ചുട്ടതു ആകെ എടുത്തു-

155 അരിശം വിഴുങ്ങിയാൽ അമൃത;ആയിരം (ആയുധം)വിഴുങ്ങിയാൽ ആണല്ല-

156 അരുതാഞ്ഞാൽ ആചാരം ഇല്ല; ഇല്ലാഞ്ഞാൽ ഓശാരവു ഇല്ലം-

157 അരെക്കുമ്പോൾ തികട്ടിയാൽ കുടിക്കുമ്പോൾ ഛർദ്ധിക്കും-

158 അരെക്കൊരു കത്തി പുരെക്കൊരുമുത്തി-

159 അരെച്ചതു കൊണ്ടുപോയി ഇടിക്കരുതു-

160 അരെച്ചുതരുവാൻ പലരുമുണ്ട് കുടിപ്പാൻ താനെയുള്ളു-

161 അർത്ഥം അനർത്ഥം-

162 അർത്ഥമില്ലാത്തവനു(അല്പനു) അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കും

കുട പിടിക്കും-

148 Cf. Attempt not to fly like an eagle with the wings of a dove.

150 Cf. Penny wise and pound foolish.

151 Cf. The offender never pardons.

152 Cf. I talk of chalk and you of cheese, (2)I am talking of hay and you

of horsebeans.

155 Cf. Angry men seldom want woe.

158 Cf. മുത്തി=Old woman.

160 Cf. All commend patience but none can endure to suffer.

161 Cf. Much coin,much care;much meat,much malady,(2)The love of

money is the root of all evil,(3)A man's wealth is his enemy,
(4)Anxiety attends increase of wealth.

162 Cf. Beggars mounted run their horses to death.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Muhammed Faseel.C എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/19&oldid=163276" എന്ന താളിൽനിന്ന് ശേഖരിച്ചത്