താൾ:MalProverbs 1902.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
7

94 അന്നുവാഴുന്ന രാജാവു നന്നെങ്കിൽ കൃതയുഗത്തിലും നല്ലതു കലിയുഗം

95 അന്നൂണിന്നു അമ്മയെകൊല്ലുന്നവൻ-

96 അന്നം മുട്ടിയാൽ എല്ലാം മുട്ടും-

97 അൻപറ്റാൽ തുമ്പറ്റു-

98 അൻപില്ലാത്തവനോടു തുമ്പുകെട്ടിയതു അറിവില്ലാത്തവന്റെ (ഭോഷത്വം)

പോഴത്തം-

99 അൻപോടുകൊടുത്താൽ അമൃതു-

100 അപമര്യാദക്കു കീഴ്‌മര്യാദ പറഞ്ഞാലൊ-

101 അപ്പം തിന്നണൊ കുഴിയെണ്ണണൊ-

102 അപ്പം തിന്നാൽ പോരെ കുഴിയെണ്ണുന്നതെന്തിന്-

103 അഭ്യസിച്ചാൽ ആനയെ എടുക്കാം-

104 അമ്പലത്തിലെ പൂച്ച ദേവരെപേടിക്കുമോ-

105 അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠ കൂടും-

106 അമ്പലംവിഴുങ്ങിക്കു വാതിൽപലക പപ്പടം-

107 അമ്പാഴത്തിന്റെ കൊമ്പല്ല പിടിച്ചതു-

108 അമ്പു കളഞ്ഞോൻ വില്ലൻ,ഓലകളഞ്ഞോൻ എഴുത്തൻ-

109 അമ്പു കമ്പളത്തും വില്ലു ശെക്കളത്തും(ചെപ്പാട്ടും)എയ്യുന്നനായർ

പനങ്ങാട്ടുപടിക്കലും എത്തി-

110 അമ്പൊന്നേയുള്ളു നേരേനില്ലുകള്ളാ-

111 അമിതവാനു അമൃതവും വിഷം-

112 അമക്കി അളന്നാലും ആഴക്കു മൂഴക്കാകാ-

113 അമ്മചത്തുകിടന്നാലും വാഴക്കാത്തോലു വാരിക്കളഞ്ഞിട്ടുകരയണം-


97 Cf. An obstinate heart shall be laden with sorrow.

99 Cf. A civil denial is better than a rude grant. (2) A gift with a kind

countenance is a double gift, (3)He doubles his gift who gives in time,

(4) He giveth twice,that gives in a trice.

103 Cf. Practice makes perfect

104 Cf. No man is a hero to his own valet.

105 പ്രതിഷ്ഠ= Consecration of an idol. Cf. A great ceremony for a small

saint.

106 പപ്പടം= A thin crisp cake of green gram.

107 അമ്പാഴത്തിന്റെ കൊമ്പു= is a weak support.

108 Cf. Practice makes perfect

113 A superstition that it will bring greater evils
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/16&oldid=163244" എന്ന താളിൽനിന്ന് ശേഖരിച്ചത്