77 അധികംനീണ്ടാലൊടിഞ്ഞുപോകും-
78 അധികംപറയുന്നവൻ കളവുംപറയും-
79 അധികമായാലമൃതവുംവിഷം-
80 അധികംസ്നേഹം കുടിയെകെടുക്കും-
81 അനച്ചഅടുപ്പേൽ ആനയുംവേകും-
82 അനച്ചകഞ്ഞിക്കു അരുകുനന്നു-
83 അനച്ചവെള്ളത്തിൽചാടിയ പൂച്ച പച്ചവെള്ളംകണ്ടാലറയ്ക്കും-
84 അനിർവേദ പ്രാപ്യാണി ശ്രേയാംസി-
85 അനുഭവംകൊണ്ടറിയാം ജാതകഫലം-
86 അനുത്സേകഃ ഖലുവിക്രമാലങ്കാരഃ-
87 അന്തിവിരുന്നു കുരുന്നിനുകേടു-
88 താന്നത്തിന്റെബലവും ആയുസ്സിന്റെശക്തിയുമുണ്ടെങ്കിൽ മനത്താലിങ്കൽ
- കാണാം-
89 അന്നനടയും തന്നനടയും ഇല്ല-
90 അന്നന്നുവെട്ടുന്ന വാളിനു നെയ്യിടുക-
91 അന്നരംചെന്നാലെ കിന്നരംപാടു-
92 അന്നവിചാരം, മുന്നവിചാരം, പിന്നെവിചാരം, കാര്യവിചാരം-
93 അന്നുതീരാപ്പണികൊണ്ടു അന്തിയാക്കരുതു -
77 Cf. A thread too fine spun will easily break.
78 Cf. Gossiping and lying go together. (2) He that tells all he knows will
- also tell what he does not know.
80 കുടി= Family
81-82 അനച്ച=Hot
83 Cf. A scalded dog fears cold water. (2) A burned child dreads the fire.
- (3)He that hath been bitten by a serpent is afraid of a rope.
84 Cf.Faint heart never won fair lady. (2)Fortune favours the brave.
- (3)Nothing venture,nothing have.
86 Cf. Modesty is the handmaid of heroism.
87 കുരുന്നു=Sprout, children.
88 മന്നത്താലിങ്കൽ=Under the village tree,in the village assembly.
91 അന്നരം=Food.
92 അവിചാരം=Thoughtlessness; വിചാരം= Anxiety, Cf. A hasty man never
- wants woe,(2) He that will not look before him will have to look behind him,
- (3)Some do first,think afterwards and repent for ever, (4)Think before you speak.
93 Cf. Defer not till to-morrow what may be done to-day.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vijayavarmapr എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |