താൾ:MalProverbs 1902.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
4

42. അടി വഴുതി (തപ്പി-പിഴച്ചു)യാൽ ആനയും വീഴും-

43. അടിസ്ഥാനമുറച്ചെ ആരൂഢമുറയ്‌ക്കൂ-

44. അടുക്കളക്കാരൻ സ്വന്തമെങ്കിൽ കടപ്പന്തിയും മതി-

45. അടുക്കളയല്ല, അരങ്ങത്രെ-

46. അടുക്കുപറയുന്നവനഞ്ഞാഴി, മുട്ടൻ വെട്ടുന്നവനുമുന്നാഴി-

47. അടുത്തവനെകെടുത്തുന്നവനു ആയിരം പാപം-

48. അട്ടയെ കൊല്ലുവാൻ പോലും ക്ഷാരം ഇല്ല-

49. അട്ടയെപിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കുമോ-

50. അട്ടം പൊളിഞ്ഞാൽ അകത്തു, പാലം മുറിഞ്ഞാൽ ഒഴിവിൽ -

51. അട്ടയ്ക്ക് കണ്ണുകൊടുത്താൽ ഉറിയിൽ കലംവെച്ചുകൂടാ-

52. അട്ടയ്ക്ക് കണ്ണൂം കുതിരക്കു കൊമ്പു കൊടുത്തിരുന്നെങ്കിലോ-

53. അട്ടക്ക് പൊട്ടക്കുളം-

54. അണകടന്ന വെള്ളം നോക്കി അലച്ചാലും തിരിയാതു-

55. അണിയലംകെട്ടിയെ തേവരാവൂ-

56. അണുജലംകുടിച്ചാൽ കടലിലെ വെള്ളംവറ്റുമൊ-

57. അണ്ടികളഞ്ഞ അണ്ണാനെപോലെ-

58. അണ്ടിയോടടുത്തെങ്കിലെ മാങ്ങായുടെ പുളി അറിയൂ-

59. അണ്ടിയോ മാവോ മൂത്തതു-

60. അണ്ണാക്കിന്റെ ആണി അണ്ണവായനു അപ്പം-

61. അണ്ണാക്കിലെ തോൽ അശേഷം പോയാലും അംശത്തിൽ ഒട്ടും കുറയ്ക്കയില്ലാ-

62. അണ്ണാൻ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കെണമൊ-


42. Cf. A good marksman may miss.

43. അരൂഢം= Home

44 കടപ്പന്തി= Last row of feast guests.

45 അരങ്ങു = Stage. Not done in a corner but publicly.

46 മുട്ടൻ വെട്ടുക= To split a hard log of wood. Cf. Flattery sits in the parlour

when plain dealing is kicked out of doors.

48 So poor as not to have a grain of salt

50 അട്ടം = Roof; ഒഴിവു=River

54 Cf. No weeping over shed milk.

55 Decoration makes the God.

56 അണു= A small insect

57 അണ്ണാൻ= Squirrel.

59 A question in-capable of a satisfactory answer.

60 അണ്ണാക്കിന്റെ ആണി= Uvula.

62 Cf. Don't teach fishes to swim.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dhwanidv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/13&oldid=163211" എന്ന താളിൽനിന്ന് ശേഖരിച്ചത്