2435 വെള്ളം ഉണ്ടെങ്കിലെ കരനന്നാക്കേണ്ടു -
2436 വെള്ളം കണ്ട പോത്തിനെപോലെ -
2437 വെള്ളം പോകുന്നവഴിയെ മീനും -
2438 വെള്ളം വറ്റിയെടത്തു മീൻ കളിക്കുമ്പോലെ -
2439 വെള്ളം വറ്റുമ്പോഴെക്കു പച്ചോലയിൽകെട്ടിയ കാക്കയും എത്തി -
2440 വെള്ളത്തിൽ വെട്ടിയാൽ വേർതിരിയുമൊ -
2441 വെള്ളത്തിലെ ഒതളങ്ങാ പോലെ -
2442 വെള്ളത്തിലെ കുമള പോലെ -
2443 വെള്ളത്തിനോടു കലഹിച്ചാൽ പൃഷ്ടംതന്നെനാറും-
2444 വെള്ളമില്ലാത്തെടത്തു മുങ്ങാൻ കഴിയുമൊ -
2445 വെള്ളശ്ശീലക്കെ തടുക്കൊള്ളു -
2446 വെള്ളിലാവേൽ കൊടിയിട്ടതുപോലെ -
2447 വെള്ളരിയിൽ കുറുക്കൻ കയറിയതുപോലെ -
2448 വെള്ളെഴുത്തു വായിച്ചാൽ ഉള്ളെഴുത്തു കള്ളെഴുത്തായി പോകും -
2449 വേകുന്ന പുരക്കു ഊരുന്ന കഴുക്കോൽ ആദായം -
2450 വേകുവോളം ഇരിക്കാമെങ്കിൽ ആറുവോളം ഇരിക്കരുതൊ -
2451 വേട്ടാളൻ പോറ്റിയ പുഴുവെപോലെ -
2452 വേഗം പഴുത്താൽ വേഗം ചീയും -
2453 വേട്ടുവർ പോറ്റിയ നായിനെ പോലെ -
2454 വേണമെങ്കിൽ ചക്ക വേരേലും (വേരിന്മേലും) കായ്ക്കും; വേണ്ടാ എങ്കിൽ കൊമ്പത്തും ഇല്ല -
2455 വേണുമ്പോൾ മഞ്ഞൾ കൂവ -
2441, 2442 } Cf. All between the cradle and the coffin is uncertain
2445 Cf. Good clothes open all doors, (2) An ass covered with gold is more respected than a horse with a packsaddle
2446 വെള്ളിലാവ് = ചുണ്ണാമ്പുവള്ളി
2448 വെള്ളെഴുത്തു = Cadjan writing not inked over
2449 Cf. Of an ill-pay-master, get what you can though it be but a straw
2454 Cf. Where there is a will, there is a way, (2) To him that wills the way is seldom wanting, (3) Nothing is impossible to a willing mind.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Kunjans എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |