താൾ:MalProverbs 1902.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
118


2456 വേദം അറിഞ്ഞാലും വേദന വിടാ-

2457 വേദനക്കു വിനോദം ചേരാ-

2458 വേരറുത്താൽ കാതറുക്കും-

2459 വേർ കിടന്നാൽ പിന്നെയും കിളുക്കും-

2460 വേർകിഴിഞ്ഞു തിരുൾ ഇളക്കി-

2461 വേല ഒപ്പമല്ലെങ്കിലും വെയിൽ ഒപ്പം കൊണ്ടാൽ മതി-

2462 വേലക്കള്ളിക്കു പിള്ള സാക്ഷി-

2463 വേലയില്ലാത്ത അമ്പിട്ടൻ കഴുതയെ പിടിച്ചു ചിരച്ചു-

2464 വേലിക്കുപുറത്തെ പശുക്കളെ പോലെ-

2465 വേലിതന്നെ വിള തിന്നാലൊ-

2466 വേലി തന്നെ വിതെച്ച പുഞ്ചക്കു വിനാശമൂലം-

2467 വേലി പുഞ്ച തിന്നുതുടങ്ങി-

2468 വേലിമേൽ കിടന്ന പാമ്പിനെ എടുത്തു കഴുത്തേൽ ചുറ്റി-

2469 വേശ്യ മൂത്താൽ കുരങ്ങു-

2470 വൈകുവോളം വെള്ളംകോരി, വൈകീട്ടു കുടം ഇട്ടുടച്ചു-

2471 വൈദ്യൻ അടിച്ചാൽ മർമ്മം തടിക്കും-

2472 വൈദ്യൻ കാട്ടിൽ കയറിയതുപോലെ-

2473 വൈദ്യന്റെ അമ്മ പുഴുത്തെ ചാകൂ-

2474 വൈരമുള്ളവനെക്കൊണ്ടു ക്ഷൗരം ചെയ്യിക്കുമ്പോലെ-

2475 വൈശ്രവണന്റെ ദ്രവ്യം പോലെ-

2476 ശകുനം നന്നായാലും പുലരുവോളം കക്കരുത്-

2477 ശകുനിയെപ്പോലെ-

2478 ശർക്കര കാണുമ്പോൾ നക്കി നക്കി, ചക്രം കാണുമ്പോൾ വിക്കി വിക്കി-

2479 ശർക്കരകുടത്തിൽ കൈ ഇട്ടാൽ നക്കാതിരിക്കുമൊ-

2480 ശവം ചുട്ടവൻ ചാവു കഴിക്കയില്ല-


2456 Cf. Music helps not the toothache.

2465,2466,2467 Cf. Who shall keep the keepers?

2473 Cf. The cobbler's wife goes the worst shod, (2) The smith's mare and the cobbler's wife are always the worst shod.

2479 Cf. An open door will tempt a saint.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/127&oldid=163208" എന്ന താളിൽനിന്ന് ശേഖരിച്ചത്