താൾ:MalProverbs 1902.pdf/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
116

2410 വെച്ചാൽ കുടുമ, ചിരച്ചാൽ മൊട്ട-

2411 വെടികൊണ്ടപന്നി പായും പോലെ-

2412 വെടിക്കാരന്റെ കോഴിയെപോലെ-

2413 വെടിമരുന്നും തീയും ഒന്നിച്ചുവെച്ചിരുന്നാലൊ-

2414 വെട്ടാൻ വരുന്നപോത്തിനോടു വേദം ഓതിയാലൊ-

2415 വെട്ടാതനായർക്കു പൊരിയാതകുറ്റി-

2416 വെട്ടൊന്നെങ്കിൽ തുണ്ടം രണ്ടു-

2417 വെണ്ണവെച്ചുങ്കൊണ്ടു നെയ്ക്കലയുന്നതെന്തിനു-

2418 വെണ്ണീറ്റിൽകിടന്ന നായെ (പട്ടിയെ) പോലെ-

2419 വെണ്മണിവെറ്റില, ആറമ്മുള അടക്കാ, മാവേലിക്കരചുണ്ണാമ്പു, യായ്പാണം (ചാപ്പാണം) പുകയില-

2420 വെന്തതിന്റെ പുറത്തു വെളിച്ചെണ്ണ ഒഴിച്ചാലോ-

2421 വേമ്പനാട്ടുകായലിൽ കുടിച്ചുചാകുവാൻ ഇണ്ടംതുരുത്തി നായരുടെ ചീട്ടുവേണമൊ-

2422 വെരുകിൻപൃഷ്ടവും നായിൻപൃഷ്ടവും ഒരുപോലെയൊ-

2423 വെറിമൂക്കുമ്പോൾ തെറിമൂക്കും-

2424 വെറുതെകിട്ടിയതു വെറുതെപോയി-

2425 വെറ്റിലക്കൊടി ഇട്ടവനു വിരുന്നുപൊയ്കൂടാ-

2426 വെറ്റിലയുടെ മൂക്കരുതു, അടക്കയുടെ തരങ്ങരുതു, പുകയിലയുടെ പൊടിയരുതു, നൂറേറരുത്-

2427 വെറ്റിലെക്കെടങ്ങാത അടക്കയില്ല, ആണിന്നടങ്ങാത പെണ്ണില്ല-

2428 വെളിച്ചപ്പാടിന്റെ തല പഴക്കത്തിനുപോരാ-

2429 വെളിയും തല എടുക്കും-

2430 വെള്ളിലപ്പുറത്തുവീണ വെള്ളം പോലെ-

2431 വെളുത്തമാരയാൻ ഇഞ്ചിപൊരിച്ചതു (മുറിച്ചതു) മൂലം ദാ വനപുക്കു-

2432 വെളുത്തേടനു അലക്കുമാറ്റി കാശിക്കു പോകാൻ കഴികയില്ല-

2433 വെളുത്തേടനെ മുതലപിടിച്ച പോലെ-

2434 വെള്ളം ആകാഞ്ഞാൽ തോണ്ടിക്കുടിക്കണം; നിലം ആകാഞ്ഞാൽ നീങ്ങിഇരിക്കണം-


2422 Cf. Look not for musk in a dog's kennel.

2424 Cf. Ill got, ill spent.

2425 Requires constant attention.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Kunjans എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/125&oldid=163206" എന്ന താളിൽനിന്ന് ശേഖരിച്ചത്