താൾ:MalProverbs 1902.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
115



2386 വിഷ്ണുകിണാന്തി(ക്രാന്തി)വേരൊടുപൊരിഞ്ഞാൽ പട്ടണത്തെരാജാവു പകലെ വരും-

2387 വിളക്കൊടു പാറിയാൽ ചിറകുകരിയും-

2388 വിളയും ധാന്യം മുളയിലറിയുമൊ-

2389 വിളയും വിത്തു മുളയിൽഅറിയാം-

2390 വിളമ്പുന്നോൻഅറിയാഞ്ഞാൽ ഉണ്ണുന്നോൻഅറിയണം-

2391 വിളിക്കാതെവന്നാൽ ഉണ്ണാതെപോകും-

2392 വിളിച്ചുണർത്തി അത്താഴം ഇല്ലെന്നുപറഞ്ഞാലൊ-

2393 വീടുചേരുമ്പോൾ പെണ്ണുചേരുകയില്ല;പെണ്ണുചേരുമ്പോൾ വീട് ചേരുകയില്ല-

2394 വീടുംകടത്തിനു ഈടു വീടും പറമ്പും (നാടും പണയം)-

2395 വീട്ടിൽ ആണെങ്കിൽ കൂട്ടിൽ പെണ്ണു, കൂട്ടിൽ ആണെങ്കിൽ വീട്ടിൽ പെണ്ണു-

2396 വീട്ടിൽ ചെന്നാൽ മോർതരാത്ത ആൾ ആലെക്കൽ നിന്നും പാൽ തരുമോ-

2397 വീട്ടിൽകടവും മുട്ടിൽചൊറിയും ഒരുപോലെ-

2398 വീട്ടിൽ ചോറുണ്ടെങ്കിൽ വിരുന്നും ചോറുമുണ്ടു (വിളിച്ചിട്ടും തരും)-

2399 വീട്ടിൽ പട്ടി വേട്ടക്കാക-

2400 വീട്ടിന്നലങ്കാരം പെണ്ടാട്ടിയും മക്കളും, കഞ്ഞിക്കലങ്കാരം തേങ്ങായും മാങ്ങായും-

2401 വീണ മരത്തേലോടിക്കയറാം-

2402 വീണാൽ ചിരിക്കാത്ത ചങ്ങാതിയില്ല-

2403 വീണാൽ ചിരിക്കാത്തതു ബന്ധുവല്ല-

2404 വീശിയ വലെക്കു അറുകണ്ണുണ്ടാം-

2405 വീഴാൻ നിന്ന തെങ്ങിന്മേൽ ചാകാൻ നിന്ന ചോവൻ കയറി-

2406 വീഴുന്ന മൂരിക്കു ഒരുമുണ്ടു കരി-

2407 വീഴും മുമ്പെ നിലം നോക്കണം-

2408 വെക്കക്കഞ്ഞിക്കും തക്കക്കേടിനും അരുഅരുകെ-

2409 വെങനാട്ടുനമ്പിടി വെള്ളത്തോടു വണങ്ങുകയില്ല-


2386 വിഷ്ണുക്രാന്തി= A plant.

2394 ഈടു= Security.

2406 മുണ്ടു=Short.

2407 Cf. Look before you leap.

2408 വെക്ക=Hot.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/124&oldid=163205" എന്ന താളിൽനിന്ന് ശേഖരിച്ചത്