താൾ:MalProverbs 1902.pdf/123

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
114


2365 വിനാശകാലെ വിപരീതബുദ്ധി, ആരാന്റെ കത്തി എന്നെയൊന്നുകൊത്തി-
2366 വിരൽ കൊടുത്താൽ കൈ വിഴുങ്ങും-
2367 വിരൽ ചുട്ടു കവിൾ തുളെക്കരുതു-
2368 വിരൽ വീങ്ങിയാൽ ഉരൽ ആമൊ-
2369 വിരൽ വെപ്പാനിടം കൊടുത്താൽ പിന്നവിടെ ഉരൽ വെക്കും-
2370 വിരണ്ടവൻ കണ്ണിനു ഇരുണ്ടതെല്ലാം പേയ്-
2371 വിലയിൽ പത്തുപിടിച്ചും കൊണ്ടുകൂടെ പത്തുകൊടുക്കുന്നതു എന്തിനു-

2372 വിൽക്കാമാട്ടിനു കൊള്ളാവില-
2373 വില്ലിന്റെ ബലം പോലെ അമ്പിന്റെ പാച്ചിൽ-
2374 വിശക്കാൻ തക്കതുണ്ണണം, മറക്കാൻ തക്കതു പറയണം
2375 വിശന്നാൽ നിറകയില്ലെന്നും നിറഞ്ഞാൽ വിശക്കയില്ലെന്നും ഉണ്ടൊ-

2376 വിശപ്പിനു കറിവേണ്ട; ഉറക്കിനു പായ് വേണ്ടാ-
2377 വിശപ്പുള്ള കഴുത ഏതു പുല്ലും തിന്നും
2378 വിശാഖം വിചാരം-
2378aവിശേഷവിധി കണ്ടാൽ സൂക്ഷിക്കണം-
2379 വിശ്വസിച്ചോനെ ചതിക്കല്ല; ചതിച്ചോനെ വിശ്വസിക്കല്ല-
2380 വിശ്വാസത്തിലുണ്ടൊ അടയാളമുദ്ര-
2381 വിശ്വാസമില്ലാത്തവർക്കു കഴുത്തറുത്തു കണിച്ചാലും കൺകെട്ടെന്നെ വരു-
2382 വിശ്വാസവും അടയാളക്കെട്ടും കൂടെ എന്തിനു-
2383 വിഷഹാരിയെ കണ്ട പാമ്പിനെപ്പോലെ-
2384 വിഷം തീണ്ടിയവൻ ചത്തപ്പോൾ വിഷഹാരി എത്തി-
2385 വിഷുവിൽ പിന്നെ വേനൽ ഇല്ല-


2369 Cf. Give a clown your finger and he will take your whole hand, (2)
Give him in inch and he will take an ell.

2376/2377 Cf. Hunger is the best sance, (2) Hungry dogs will eat dirty puddings, (3) Hunger makes raw beans relish well (4) To a full stomach all meat is bad.

2379 Cf. Confide not in him who has once deceived you, (2) It is a base thing betray a man because he trusted you.

2381 Cf. You will not believe a man is dead till you see his brains out.

2384 Cf.After death, the doctor.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/123&oldid=163204" എന്ന താളിൽനിന്ന് ശേഖരിച്ചത്