താൾ:MalProverbs 1902.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
112

2320 വഷളനു വളരാൻ വളം വേണ്ടാ-

2321 വസ്തുപോയെ ബുദ്ധിവരു-

2322 വള ഊരി മാവേലെറിഞ്ഞവൻ-

2323 വളഞ്ഞകത്തിക്കു തിരിഞ്ഞഉറ-

2324 വളഞ്ഞുവന്നാൽ കടുത്തില, നേരെവന്നാൽ ചുരിക-

2325 വളപ്പിൽകൊത്തുന്നതും കഴുത്തിൽകെട്ടുന്നതും ഒരുപോലെയൊ-

2326 വളക്കുകെ ആവു ഒടിക്കരുതു-

2327 വളച്ചുകെട്ടിയാൽ എത്തിനോക്കും-

2328 വള്ളത്തിൽകിടന്നോടിയാൽ വള്ളംകരക്കടുക്കുമൊ-

2329 വള്ളിക്കുറപ്പുമരം; പിള്ളക്കുറപ്പു ജനനി-

2330 വഴിമൊഴിയെങ്കിൽ മുരുക്കു ഉരുക്കു ആം-

2331 വാകീറിയതമ്പുരാൻ ഇരകല്പിക്കാതിരിക്കുമൊ-

2332 വാക്കിൽ തോറ്റവനും മൂക്കിൽ കേറിയവനും പാഞ്ഞവനും ഇല്ലാ-

2333 വാക്കിൽ തോറ്റാൽ മുപ്പിൽതാഴണം-

2333aവാക്കിൽ പോക്കും നെല്ലിൽപതിരും ഇല്ലാതിരിക്കയില്ല-

2334 വാക്കുകൊണ്ടു കോട്ടകെട്ടുക-

2335 വാക്കുചേക്കിനെപോലെ, ചേലു ചൈത്താനെപോലെ-

2336 വാക്കുപോക്കർക്കും നെല്ലു കോയിലകത്തും-

2337 വാചഃ കർമ്മാതിരിച്യതെ-

2338 വാണിയനുകൊടുക്കാഞ്ഞാൽ വൈദ്യനുകൊടുക്കും-

2339 വാനംവീണാൽ മുട്ടീടാമൊ-

2340 വായറിയാതെ പറഞ്ഞാൽ ചെവിയറിയാതെ (ചെവിടറിയാതെ) കൊള്ളും-

2341 വായ്ക്കരിക്കുവകയുണ്ടെങ്കിൽ നംപൂരിനാടുനീങ്ങുമൊ-

2342 വായ്ക്കു നാണമില്ലെങ്കിൽ വയറ്റിനു പഞ്ഞമില്ല-


2320 Cf. Ill weeds grow apace, (2) Fools grow without watering 2321 Cf. Everybody is wise after the event 2331 Cf. God never sends mouth but he sends meat. 2336 പോക്കർ=A proper name 2337 Cf. Example is better than precept. 2338 Shown necessity for oil-bath; Cf. The door that is not opened to him that begs our alms will be opened to the physician. 2389 മുട്ടു=Prop 2841 വായ്ക്കരി=Funeral ceremony; നാടു നീങ്ങുക=Die

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishnask എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/121&oldid=163202" എന്ന താളിൽനിന്ന് ശേഖരിച്ചത്