താൾ:MalProverbs 1902.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

2298 വട്ടിപിടിച്ചവൻ കടംവീടുകയില്ല-

2299 വണ്ണത്താൻവീടും കളത്രവീടും തനിക്കൊത്തതു-

2300 വണ്ണത്താൻ വീട്ടിൽഇല്ലെങ്കിൽ തുണി ഉറുപ്പയിൽ വേണം-

2301 വന്നതുപോലെ പോയി-

2302 വന്നവന്റെ പുരമുകൾ എടുക്കയും വരാത്തവനെ വരുത്തി കേൾക്കയുമെന്നൊ-

2303 വന്നറിയാഞ്ഞാൽ ചെന്നറിയണം-

2304 വന്നാൽ എന്തുവരാഞ്ഞാൽ; വരാഞ്ഞാൽ എന്തു വന്നാൽ-

2305 വന്നാൽ വന്നതിന്റെശേഷംപോലെ-

2306 വമ്പനോടു പഴുതുനല്ലു (വഴുതുകതന്നെ)

2307 വമ്പന്റെപുറകേയും കൊമ്പന്റെമുമ്പേയും പാടില്ലാ-

2308 വയ്ക്കോലിലിട്ടൊ പനസംപണിയേണ്ടു-

2309 വരമ്പെടുക്ക, വല്ലികൊടുക്ക, വഴിതിരിക്ക, വളംകൂട്ടുക-

2310 വരവരെ മാമിയാർ കഴുതപോലെ-

2311 വരവുചെലവറിയാതെ മാടമ്പിചമഞ്ഞാൽ ഇരുളുവെളിവില്ലാതെ വഴിയിൽകിടക്കാം-

2312 വരാനുള്ളതു വഴിയിൽതങ്ങുമൊ-

2313 വരുംവിധി വനത്തിലിരുന്നാലുംവരും-

2314 വരെക്കാൻവരച്ചു കരിച്ചതൊ എങ്ങനെ-

2315 വറുത്താൽ കൊറിച്ചുപോകും; കണ്ടാൽ പറഞ്ഞുപോകും-

2316 വറ്റോനും,വലവീതോനും,കട്ടോനും,കടംകൊണ്ടോനും ആശവിടുകയില്ല-

2317 വലിയോരുവന്നാൽ വലിപ്പിച്ചയക്കണം-

2318 വല്ലഭമുള്ളവനു പുല്ലുമായുധം-

2319 വല്ലവൾവെച്ചാലും നല്ലവൾ വിളമ്പണം-


2300 ഉറപ്പം=Bag.
2306 പഴുതു=Loophole.
2311 Cf. He who more than he is worth doth spend, e'en makes a rope his
life to end, (2) Who dainties love shall
beggars prove, (3) Fat housekeepers make lean executors.
2313 Cf. There is many a slip betwixt the cup and the lip,
(2) There was a wife who kept her supper for her breakfast and she was dead ere day.
2316 വറ്റോൻ=Angler; Cf. He that goes a borrowing, goes a sorrowing.
2318 Cf. One good head is better than several hands.
2319 Cf. Fancy may bolt bran and think it flour.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfiyasalim എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/120&oldid=163201" എന്ന താളിൽനിന്ന് ശേഖരിച്ചത്