Jump to content

താൾ:MalProverbs 1902.pdf/119

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
110


2280 രാജാവിന്റെ നായായിട്ടല്ലെ എറിഞ്ഞുകൂടാത്തത്-
2281 രാജാവില്ലാത്തനാട്ടിൽ കുടിയിരിപ്പാൻ ആകാ
2282 രാമായണം മുഴുവൻ വായിച്ചിട്ടും രാമനുസീത ആർ എന്നു ചോദിക്കും
2282അ രാവിലത്തെ മഴയും, രാവിലത്തെ വിരുന്നും വിശ്വസിക്കെണ്ടാ
2283 രാവു വീടാക, പകൽ കാടാക
2284 രാവു വീണ കുഴിയിൽ പകൽ വീഴുമൊ?
2285 രേവതി ഇരന്നു തിന്നും
2286 രോമം കൊഴിഞ്ഞാൽ ഭാരം കുറയുമൊ
2287 ലക്ഷദീപം മഹാശ്ചര്യം നമുക്കും കിട്ടണം പണം
2288 ലക്ഷം ജനങ്ങൾ കൂടും സഭയിൽ ലക്ഷണമൊത്തവൻ ഒന്നോ രണ്ടൊ
2289 ലോകപ്പശുക്കളുടെ കുത്തു സഹിച്ചുകൂടുമൊ
2290 ലോകം പാഴായാൽ നാകം പാഴാമൊ-
2291 ലോകർ എല്ലാം ചത്താൽ ശോകം ചെയ്‌വാൻ ആർ-
2292 വകക്കു തക്കതെ വാ പിളർക്കാവൂ
2293 വക്കടർന്നകലത്തിനു കണമുറിഞ്ഞ കയിൽ
2294 വക്കുവാൻ പിടിച്ചാലും കീയം കീയം; വളർത്തുവാൻ പിടിച്ചാലും കീയം കീയം-
2295 വടികുത്തിയും പടകാണണം
2296 വടുവനു വടി-
2297 വട്ടിചെന്നു മുറത്തെ കുറ്റം പറക
-=============

2282 Cf. He a soldier and knows not onion from gunpowder
2285 രേവതി = One born under the star-Revati
2290 നാകം = Heaven
2292 Cf. Cut your coat according to your cloth, (2) Stretch your legs
according to your coverlet
2293 കയിൽ = Ladle, തവി
2295 വടികുത്തി = Though old
2296 വടുവൻ = Slave
2297 Cf. The pot calls kettle black (2) The kiln callas the oven burnt house






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/119&oldid=163199" എന്ന താളിൽനിന്ന് ശേഖരിച്ചത്