താൾ:MalProverbs 1902.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
109


2258 മേൽപടർപ്പുമില്ല, കീഴ് കിഴങ്ങുമില്ല-
2259 മേലൊട്ടുപോയ മഴുവിനു ഒരു കൊച്ചുവള്ളവും തീർന്നു-
2260 മൊട്ടത്തലയും കുടുമ്മിയും കൂടെ കൂട്ടിക്കെട്ടുന്നവൻ-
2261 മൊട്ടെക്കു കൈനീട്ടുന്നവൻ വിട്ടെക്കും കൈനീട്ടണം-
2262 മൊഴിമുട്ടുമ്പോൾ കൊഞ്ഞനം കാട്ടരുത്-
2263 മോങ്ങാൻ (മുഴങ്ങാൻ) നിൽക്കുന്ന നായിന്റെ തലയിൽ തേങ്ങാ പറിച്ചിട്ടാലൊ(വീണാലൊ)
2264 മോർ വിൽക്കുന്ന തായെ ഊരിലെ പാർവത്യമെന്തിനു-
2265 മോറ്റിനു വന്നോർ പശുവില ചോദിക്കരുത്-
2266 മോഹം ന്യായം അറികയില്ല-
2267 മൗനംകൊണ്ടു മദവാനെയും ജയിക്കാം-
2268 മൗനം സർവ്വോത്തമം-

2269 യഥാരാജ, തഥാപ്രജാ-
2270 യഥാശക്തി മഹാബലം-
2271 യമന്റെ ദൂതന്മാരെപ്പോലെ-

2272 രണ്ടുകൈകൂടി തല്ലിയെങ്കിലെ ഓശകേൾക്കൂ-
2273 രണ്ടു തലയ്ക്കും കത്തിച്ചു നടുപിടിക്കൊല്ലാ-
2274 രണ്ടു പട്ടിക്കു ഒരു എല്ലുകിട്ടിയപോലെ-
2275 രാജകന്യകയായാലും പൂർവ്വജന്മം പുന:പുന:-
2276 രാജവായ്ക്ക്(തിരുവായ്ക്ക്) എതിർവായില്ല (പ്രത്യുത്തരമില്ല)
2277 രാജാവന്നറുക്കും, ദൈവം നിന്നറുക്കും-
2278 രാജാവിനോടും,വെള്ളത്തോടും,തീയോടും, ആനയോടും കളിക്കരുത്-


2268 Cf. Few words are best, (2) A quiet tongue shows a wise head.
2269 Cf. Like priest, like people, (2) Like master, like man.
2277 Cf. Punishment is lame but it comes, (2) God moves with leaden feet but strikes with iron hands.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ 41018grfths എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/118&oldid=163198" എന്ന താളിൽനിന്ന് ശേഖരിച്ചത്