താൾ:MalProverbs 1902.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

113


2343 വായി ചക്കര; കൈകൊക്കര-

2344 വായിച്ചുണ്ടാകുംമുമ്പെ വായിച്ചുണ്ടാകണം-

2345 വായ് പോയകത്തികൊണ്ടു എതിലേയുംവെച്ചുകൊത്താാ-

2346 വായിൽ പത്തില്ലെങ്കിൽ കയ്യിൽ പത്തുവേണം-

2347 വായിൽ വന്നതു കോതക്കു പാട്ടു-

2348 വായിലെ കൊഴുപ്പ ശീലയാലെ വടിയും-

2349 വായിലെ നാവിനു നാണമില്ലെങ്കിൽ വയറുനിറയും-

2350 വാരരെ കഴുവേറ്റിയതുപോലെ-

2351 വാരിത്തളിച്ച പാണ്ടൻ പണംകോരികൊടുത്താൽ കിട്ടുകയില്ല-

2352 വാലല്ലാത്തതെല്ലാം അളയിലായി(പുനത്തിലായി)-

2353 വാളെടുക്കാത്തവൻ വാളെടുത്താൽ വാളെല്ലാം ചിലമീനു നാറും-

2354 വാളെടുത്തവനൊക്കെ വെളിച്ചപ്പാടൊ-

2355 വാശിപിടിച്ചാൽ നാശം ചെയ്യും-

2356 വാഴനനെക്കുമ്പോൾ ചീരയും നനയും-

2357 വാഴുന്നോർക്കു വഴിപ്പെടുക-

2358 വിടക്കുതലയും വടക്കുവെക്കരുതു-

2359 വിത്തിട്ടു വേലികെട്ടല്ല-

2360 വിത്തുവിതെച്ചാൽ മുത്തുവിളയുമൊ-

2361 വിദ്യാധനം സർവ്വധനാൽ പ്രധാനം-

2362 വിദ്യാവിഹീന: പശു-

2363 വിധിച്ചതെവരൂ കൊതിച്ചതുവരികയില്ല-

2364 വിനാ പുരുഷകാരേണ ദൈവമത്രെനസിദ്ധ്യതി-


2343 Cf. A long tongue has a short hand. 2344 വായിച്ചുണ്ടു=വായിൽചുണ്ട്; Cf. An old dog will learn no new tricks, (2) Youth is the season for improvement. 2349 Cf. A closed mouth catcheth no files. 2352 Cf. In at one ear and out at the other. 2355 Cf. An obstinate heart shall be laden with sorrow. 2361 Cf. Wisdom is better than riches. 2363 Cf. Man proposes, God disposes, (2) There was a wife that kept her supper for her breakfast and she was dead ere day, (3) There is many a slip betwixt the cup and the lip. 2364 Cf. God helps those who help themselves.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Maria antony m എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/122&oldid=163203" എന്ന താളിൽനിന്ന് ശേഖരിച്ചത്