താൾ:MalProverbs 1902.pdf/117

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
108

2237 മൂഢൻ രണ്ടു കൈയ്യിലും നാലു ചിരട്ട പിടിച്ചു പോകും-

2238 മൂത്തതു നന്നെങ്കിൽ മൂന്നും നന്നു-

2239 മൂത്തെടത്തോളമെ കാതൽ ഉണ്ടാകൂ-

2240 മൂത്തോരെ ചവുട്ടിയാൽ മൂന്നിടം പഴുക്കും എളയോരെ ചവുട്ടിയാൽ ഏഴിടം പഴുക്കും-

2241 മൂത്തോർവാക്കും മുതുനെല്ലിക്കയും മുമ്പിൽ കൈക്കും പിന്നെ മധുരിക്കും-

2242 മൂന്നാമത്തെ പെണ്ണ് മുടിവെച്ചു വാഴും-

2243 മൂന്നാമനു മൂന്നു കഴു-

2244 മൂന്നു പെരറിഞ്ഞതു മൂന്നു ലൊകത്തിലും പ്രസിദ്ധം-

2245 മൂന്നൊന്നായാൽ മുക്കൊലപെരുവഴിതുണ-

2246 മൂരിക്കു മുന്നുപാച്ചിൽ-

2247 മൂരിയോടു ചോദിച്ചിട്ടു വേണമൊ നുകം വെയ്പ്പാൻ-

2248 മൂർഖനെ തിന്നുന്ന നാട്ടിൽ ചെന്നാൽ മൂർഖനെ തിന്നണം-

2249 മൂർഖൻ പാമ്പു കടിച്ചിട്ടു പുല്ലിൽ തേച്ചാൽ പോകുമോ-

2250 മൂലം മറന്നാൽ വിസ്മൃതി-

2251 മൂവർകൂടിയാൽ മുറ്റം അടിക്കാ-

2252 മുളിയവീട്ടിൽ തീക്കുപോകരുത്-

2253 മെത്ത മേൽ കിടന്നാൽ വിദ്യയുണ്ടാകയില്ല-

2254 മെല്ലനെ ഒഴുകും വെള്ളം കല്ലിനെ കഴിയെ ചെല്ലും-

2255 മെല്ലെ തിന്നാൽ മുള്ളും തിന്നാം-

2256 മെഴുത്തലയൻ വെയിലത്തിറങ്ങരുതു-

2257 മേടമാസത്തിൽ പുലയൻ ആനക്കും വില ചോദിക്കും-


2241 Cf. Bitter pills may have blessed effects.

2242 മൂന്നാമത്തെ=Born as third

2244 Cf. Three may keep counsel, if two be away

2248 Cf. When you are at Rome, do as Romans do.

2249 Cf. Great sins require great repentance

2251 Cf. What is every man's duty is no man's duty.

2253 Cf. Fat paunches make lean pates,(2) Full bellies make empty skulls

2254 Cf. Constant dropping wears away the stone.

2255 Cf. Be not a baker if your head be of butter,(2) He that hath a head of wax must not walk in the sun.

2267 Cf. Speech is silver, silence is gold.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ മിഥുൻ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/117&oldid=163197" എന്ന താളിൽനിന്ന് ശേഖരിച്ചത്