2198 മുന്നൂറ്റിൽ ഒന്നു മുളമൂട്ടിൽകണ്ടു (കണ്ട)-
2199 മുൻവില പൊൻവില-
2200 മുപ്പത്തൊമ്പതു ദിവസം കട്ടുതിന്നാൽ നാൽപതാംദിവസം ഉമ്മരപ്പടി വിളിച്ചു പറയും-
2201 മുമ്പല്ലുകൊണ്ടു ചിരിക്കയും അണപ്പല്ലുകൊണ്ടു ഞറുമ്മുകയും-
2202 മുമ്പിൽ കിടക്കുന്ന മുതലയെ പേടിച്ചു പുറകിൽ കിടക്കുന്ന കടുവായുടെ വായിൽ ചാടിയാലോ-
2203 മുമ്പിൽപ്പോയിട്ടെൽക്കല്ല്, പിന്നെപ്പാഴിൽ തോൽക്കല്ല്-
2204 മുമ്പെപോകുന്നവൻ വിടുകയ്യനെങ്കിൽ പുറകെപോകുന്നവൻ പൊട്ടക്കണ്ണൻ-
2205 മുമ്പെവന്നതു കൊമ്പൊ ചെവിയോ-
2206 മുയൽ ഇളകുമ്പോൾ നായിക്ക് കാഷ്ട്ടിപ്പാൻ മുട്ടും-
2207 മുരുക്ക് വളർന്നാൽ ഉരുക്കാമോ-
2208 മുറി പൊറുത്താലും കലകിടക്കും-
2209 മുറിപ്പണി ഇട്ടിട്ടുപോയാൽ മുറിപ്പാമ്പ് കടിക്കും-
2210 മുറിപ്പാട്ടുകൊണ്ടങ്ങു ചെന്നാൽ മുഴുവൻ പാട്ടുകേൾക്കാം രണ്ടാട്ടും കേൾക്കാം-
2211 മുറിവൈദ്യൻ ആളെക്കൊല്ലും, മുറിഹജ്ജി ദീൻകൊല്ലും.
2213 മുറ്റത്ത് മുല്ലെക്കു മണമില്ല-
2214 മുലകുടി മാറിയാൽ ഒരുകുടി വേണം-
2215 മുലകൊടുത്ത അമ്മയേക്കാൾ വലുതൊ മുത്തം കൊടുത്ത ഭാര്യ-
2216 മുലക്കണ്ണു കടിക്കുമ്പോൾ കവിൾക്കുമിടിക്കേണം-
2200 Cf. Murder will out, (2) Nothing is so secret but time and truth will reveal it, (3) Secret are never long-lived.
2203 Cf. Beware of entrance into a quarrel but being in, bear it that thy enemy may beware of thee.
2208 Cf. Though the wound be healed, the scar remains.
2209 Cf. Never put off till tomorrow what you can do today, (2) Defer not till the evening what the morning may accomplish.
2210 ആട്ടു = Hooting
2211 Cf. A little knowledge is a dangerous thing.
2213 Cf. No prophet is honoured in his own country.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bhavinpv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |