2177 മുകന്തായം (മോന്തായം) വളഞ്ഞാൽ(തെറ്റിയാൽ) അറുപത്തിനാലും വളയും (തെറ്റും)
2178 മുക്കിപ്പണിതാൽ (ചുമന്നാൽ) നക്കിത്തിന്നാം-
2179 മുഖമയ്യാഞ്ഞാൽ കണ്ണാടി ഉടെക്കരുത്-
2180 മുച്ചെവിടു കേട്ടാൽ മൂലനാശം-
2181 മുട്ട ഉടക്കാൻ കുറുവടി വേണമോ-
2182 മുട്ടമാല വെള്ളമായി പോയപോലെ-
2183 മട്ടികഅടിച്ചു കയറ്റിയതിനു ആണിക്കോ ശിക്ഷ-
2184 മുട്ടുകയുമില്ല, മുഴയിക്കയുമില്ല-
2185 മുട്ടുണ്ടെങ്കിൽ ഇഷ്ടം പോകും-
2186 മുട്ടുശാന്തിക്ക് ഏൽപ്പിച്ചാൽ കാശിക്കു പോകാം-
2187 മുണ്ടകൻ വെച്ചിട്ടു മൂലയിലൊളിച്ചു-
2188 മുണ്ടോൻനട്ടുമുങ്ങണം, വിരിപ്പുനട്ടുണങ്ങണം-
2189 മുതല പിടിച്ചാൽ മുതലയെ തഴുകണം-
2190 മുതിരക്ക് മൂന്നുമഴ-
2191 മുതുകിൽ പുണ്ണുള്ളവനെ വേലിനൂരാൻ ഭയമുള്ളൂ-
2192 മുതുക്കൻ ഞെക്കി പണം മുന്നൂറ്-
2193 മുത്തിനല്ലാതെ ചിപ്പിക്കുണ്ടോ വില-
2194 മുത്തിനുകൊണ്ടു ഉപ്പിനുവിറ്റു-
2195 മുത്തിനു മുങ്ങുന്നേരം അളിയൻ പിടിക്കണം കയർ-
2196 മുത്തി വളർത്തിയ കുട്ടിയും മുക്കോകുടിയിലെ നായും ഒരുപോലെ-
2197 മുന്നാരത്തെ പല്ലുകൊണ്ടിളിക്കയും, അണ്ണിയിലെ പല്ലുകൊണ്ടുമുക്കുകയും-
2178 Cf. He that would eat the kernel, must not complain of cracking the nut.
2181 Cf. Send not for a hatchet to break open an egg with, Take not a musket to kill a butter fly.
2183 Cf. The fault of the ass must not be laid on the packsaddle.
2185 Cf. Poverty parts friends.
2187, 2188 മുണ്ടകൻ,വിരിപ്പ് } kinds of paddy
2192 മുതുക്കൻ= pimple, മുഖക്കുരു : Cf. Trifles lead to serious matters, (2) Of little medding comes great ease, (3) Great events spring from
little cause, (4) A little neglect may breed great mischief..
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bhavinpv എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |