താൾ:MalProverbs 1902.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
103

2135 മരമില്ലാ നാട്ടിൽ ആവണക്കു മഹാമരം

2136 മരിക്കാതിരിപ്പാൻ ജനിക്കാതിരിക്കണം

2137 മരിങ്ങിയ പണം മരിച്ചാലും എടുക്കുകയില്ല

2138 മരുന്നും വിരുന്നും മൂന്നുനാൾ

2139 മരുമക്കളെ പേടിപ്പിക്കാൻ മക്കളെ അടിക്ക

2140 മറക്കലം, തുറക്കലം, പിന്നെ പനക്കലം, പിന്നെയതു പാൽക്കലം

2140a മറപ്പനു മുക്കുടി കൊടുത്തപോലെ

2141 മറയിൽവെച്ചു മദ്ദളം കൊട്ടുന്നതെന്തിനു

2142 മലങ്കാക്ക കരഞ്ഞാൽ വിരുന്നുവരും

2143 മലടിക്കറിയാമോ പിള്ളനൊമ്പലം

2144 മലമിഴുങ്ങും രാക്ഷസനു വാതിൽപ്പലക പപ്പടം

2145 മലയരികെ ഉറവു, പണമരികെ ഞാ(ന്യാ)യം

2145 മലയാംഭാഷക്ക് തുപ്പായി (ദ്വിഭാഷി) വേണമോ

2147 മലയോടു കൊണ്ടാക്കലം എറിയല്ലേ

2148 മലർന്നുകിടന്നു തുപ്പിയാൽ മാറത്തു വീഴും

2149 മലിഞ്ഞാമണ്ണ്, കുറഞ്ഞാൽ പൊന്ന്

2150 മല്ലൻപിടിച്ചെടം മർമ്മം

2151 മഴനനയാതെ പുഴയിൽ ചാടുക

2152 മഴയത്തുള്ള എരുമയെപ്പോലെ

2153 മാക്രികരഞ്ഞു മഴപെയ്യിച്ചു

2154 മാങ്ങവീണാൽ മാക്കിഴ്പാടോ

2155 മാങ്ങാപഴുത്താൽ താനെ വീഴും

2156 മാടറിയാത്തവാൻ മട്ടകൊള്ളുക


2136 Cf. Man is mortal, (2) Death defies the doctor, Every door may be shut death's door.

2138 Cf. Fish and guests smell in three days.

2143 Cf. He preacheth patience that knew no pain, (2) It is easy for a man in health to preach patience to the sick.

2146 തുപ്പായം = interpreter

2148 Cf. He that blows in the dust fills his own eyes, (2) WHo casteth a stone on high casteth on his own head, (3) Who spits against the wind, spits in his own face, (4) Spit not against heaven, 'twill fall back in thy face

2149 മലിഞ്ഞാൽ = If abundant; Cf. Bareness and difficulty render things estimable, (2) What costs little is esteemed little

2153 മാക്രി=frog

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bhavinpv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/112&oldid=163192" എന്ന താളിൽനിന്ന് ശേഖരിച്ചത്