താൾ:MalProverbs 1902.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
104

2157 മാടോടിയ തൊടിക, നാടോടിയ പെണ്ണ്

2158 മാണിക്കക്കല്ലിനെന്തുള്ളൂ മലസംഗംഭവിക്കിലും

2159 മാണിക്കക്കല്ലുകൊണ്ടു മാങ്ങഎറിയുന്നുവോ

2160 മാണിക്കക്കല്ലു പന്തീരാണ്ടു കുപ്പിയിൽ കിടന്നാലും മാണിക്കക്കല്ലു തന്നെ

2161 മാനംകെട്ടും പണംനേടിക്കൊണ്ടാൽ മാനക്കേടപ്പണം പൊക്കിക്കൊള്ളും

2162 മാപ്പിള തൊട്ടുതിന്നും മാക്രി കടിച്ചുചത്തും കേട്ടിട്ടുണ്ടോ

2163 മാമാങ്കക്കടവത്തുകണ്ട പരിചയംകൂടിയില്ല

2164 മാരിപോലെ വന്നാലും മഞ്ഞുപോലെ ആകും

2165 മാരി കടംഇടുകയില്ല

2166 മാറാത്ത വ്യാധിക്ക് എത്താത്ത മരുന്ന്

2167 മാവുതിന്നാൽ പണിയാരമില്ല, പെണ്ടാട്ടിയെ തിന്നാൽ മക്കളില്ല

2168 മാവിൽ തിന്നാൽ പണിയാരത്തിൽ കുറയും

2169 മിഞ്ചികൊടുക്കാഞ്ഞാൽ മീശ വരികയില്ല

2170 മിണ്ടാപ്പൂച്ച കലമുടക്കും

2171 മിനുക്കാമുത്തു മിനുങ്ങുകയില്ല

2172 മിന്നുന്നതെല്ലാം പൊന്നല്ല

2173 മീത്തലെകണ്ടത്തിൽ ഉറവുണ്ടായാൽ താഴെകണ്ടത്തിലും വരും

2174 മീൻകണ്ടം വേണ്ടാത്ത പൂച്ച ഉണ്ടോ

2175 മീനമാസത്തിലെ ഇടിമീൻകണ്ണെലുംവെട്ടും

2176 മീനിനെ കാണുംവരെ പൊന്മാൻ സന്യാസി


2157 തൊടിക = Compound

2158 ,2160 Cf A diamond is valuable though it lies on a dunghill, (2) Don't value a gem by what it is set in, (3) A myrtle among thorns is a myrtle still.

2161 Cf. Riches gotten with a craft are commonly lost with shame, (2) Ill gotten goods seldom proper.

2167,2168 Cf. He that would enjoy the fruit, must not gather the flower

2172 Cf. All is not gold that glitters, (2) A fair face may hide a foul heart, (3) All are not saints that go to church.

2176 Cf. They are not all saints that use holy water





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bhavinpv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/113&oldid=163193" എന്ന താളിൽനിന്ന് ശേഖരിച്ചത്