താൾ:MalProverbs 1902.pdf/111

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
102

2111 മധുരത്തിൽ ഉത്തമം വായ്മധുരം

2112 മധുരമുള്ള വാക്ക് മനസ്സു തകർക്കും

2113 മനകെട്ടി മലയാളൻ കെട്ടു

2114 മനഞ്ഞിടത്തുതന്നെ ഉടയുകയാ നല്ലത്

2115 മനസ്സിൽ ചക്കര മധുരിക്കുകയില്ല

2116 മനസ്സിലാകാതെ മനസ്സിലായെന്നു പറഞ്ഞാൽ മനസ്സിലായതും മനസ്സിലാകാതെ പോകും

2117 മനസ്സിൽ കാണുമ്പോൾ മരത്തേൽ കാണും

2118 മനസ്സിൽ കണ്ടതു വടികുത്തിപ്പിരിഞ്ഞു

2119 മനസ്സുപോലെ മംഗല്യം

2120 മനസ്സൊപ്പമായാൽ ഉലക്കമേലും കിടക്കാം

2121 മനുഷ്യൻ നായും കാക്കയും ആയ്പോകരുത്

2122 മനോരമ്യം രമ്യം (രസം രസം രഞ്ജനരഞ്ജന) എങ്കിൽ ചാണകപ്പാട്ടയും (കുന്തിയും) സമ്മന്തി

2122a മനൊരാജ്യം കണ്ടുവിതച്ചാൽ അരുവാൾ കൂടാതെ കൊയ്യാം

2123 മന്തുകാലൻറെ കാത്തളപോലെ

2124 മന്തുകാലൻറെ തൊഴിപോലെ

2125 മന്ത്രം കൊണ്ടു മാങ്ങാ വീഴുകയില്ല

2126 മന്ത്രിക്കൊത്തപടി

2127 മന്നത്തു മടി അഴിച്ചുകൂടാ

2128 മയിൽ തിന്ന അച്ചിയെപ്പോലെ

2129 മയിലാടുമ്പോലെ ചെമ്പോത്താടുമോ

2130 മരത്തിനു കായിഘനമോ

2131 മരത്തിനു വേർ ബലം, മനുഷ്യനു ബന്ധുബലം

2132 മരത്തെക്കാൾ വലിയ കായി

2133 മരത്തോക്കിനു മണ്ണുണ്ട

2134 മരമറിഞ്ഞു (നോക്കി) കൊടിവെക്കണം(ഇടണം)


2119 മംഗല്യം- prosperity

2122a Cf. He that lives upon hopes, will die fasting (2) Beware of a too sanguine dependence upon future expectations.

2124 Cf. His bark is war not his bite, (2) The fear of war is worse than war itself

2127 മന്നത്തു-Judgement place

2129 ചെമ്പോത്ത്=ഉപ്പൻ Crowpheasant

2134 Cf. take a vine of a good soil and a daughter of a good mother, (2) It is good grafting on a good stock.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bhavinpv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/111&oldid=163191" എന്ന താളിൽനിന്ന് ശേഖരിച്ചത്