Jump to content

താൾ:MalProverbs 1902.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
101

2087 മച്ചി അറിയുമോ ഈറ്റുനോവു-

2088 മഞ്ഞച്ചേര മലർന്നു കടിച്ചാൽ മലനാട്ടിലെങ്ങും (മലയാളത്തെങ്ങും) മരുന്നില്ല-

2089 മടവാളിനു പാളപരിച-

2090 മടി കുടികെടുത്തും-

2091 മടിയൻ മലചുമക്കും.

2092 മടിയിലരി ഉണ്ടെങ്കിൽ പെങ്ങളുടെ വീടു ചോദിക്കണമോ-

2093 മടിയിൽ ഘനം ഉണ്ടെങ്കിലെ വഴിയിൽ ഭയം ഉള്ളൂ-

2094 മട്ടുകുടിച്ചാൽ മട്ടനാകും-

2095 മണങ്ങിനു ഇണങ്ങില്ല-

2096 മണങ്ങിനു ഗുണങ്ങു ചാമച്ചോറു-

2097 മണൽ കൊണ്ടു അണകെട്ടുക-

2098 മണൽകൊണ്ടു കയറുപിരിച്ചപോലെ-

2099 മണൽ പിരിച്ചു നൂലാക്കി-

2100 മണൽ വാരാൻ അനുവാദം ചോദിക്കുമ്പോലെ-

2101 മണലിൽ പെയ്ത മഴപോലെ-

2102 മണ്ണച്ചിക്കു മരനായരു-

2103 മണ്ണട്ട ആർക്കുന്നതുപോലെ-

2104 മണ്ണുതിന്നുന്ന മണ്ഡലിയെപോലെ-

2105 മണ്ണുതിന്നെങ്കിലും മണ്ണേൽ കിടക്കണം-

2106 മണ്ണുമൂത്താൽ വെട്ടിവാഴും, പെണ്ണൂമൂത്താൽ കെട്ടിവാഴും-

2107 മതിയുള്ളവൻ രാജാവു-

2108 മതൃത്തപാലിന്നില്ലാത്തതൊ പുളിച്ചമോറ്റിനു-

2109 മദമിളകിയ ആനയെപോലെ-

2110 മദയാനയ്ക്കൊപ്പം കുഴിയാനവരുമോ-


2089 മടവാൾ= Blunt sword

2091 Cf, Lazy folks take the most pains, 92) Idle folks have the most labour, (3) The lazy servant, to save one step, goes eight.

2093 Cf. A thread bare coat is armour proof against a high-way man.

2095 മണങ്ങം= a bad sort of fish.

2098 Seems to be a translation of, He is making ropes of sand

2102 അച്ചി=Wife; നായർ Husband.

2103 മണ്ണട്ട=ചീവീട് Cricket.

2104 മണ്ഡലി= A venomous snake





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Dhwanidv എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/110&oldid=163190" എന്ന താളിൽനിന്ന് ശേഖരിച്ചത്