Jump to content

താൾ:MalProverbs 1902.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
100

2067 ഭാഗ്യമുള്ളവനു തേടിവെക്കണ്ടാ -
2068 ഭാരംചക്കക്കു പലംചുക്കു -
2069 ഭിക്ഷെക്കു വന്നവൻ പെണ്ടിക്കുമാപ്പിള -
2070 ഭ്രമിക്കു ബെറുമയിട്ടവനല്ലെ ഇവൻ -
2071 ഭേകം മുഴങ്ങിയാൽ ഇടിയായിവരുമൊ -
2072 ഭോജനമില്ലാഞ്ഞാൽ ഭാജനം വേണമൊ -
2073 ഭോഷനോർത്തു ആമയാണെന്നു -
2074 ഭോഷെന്റെ ലക്ഷണം പൊണ്ണത്വവാക്കു -
2075 ഭോഷരുണ്ടെങ്കിൽ പാത്രംമാറാം -

2076 മകംപിറന്ന മങ്ക, പൂരാടംപിറന്ന പുരുഷൻ-
2077 മകൻചത്തിട്ടെങ്കിലും മരുമകളുടെദുഃഖം കാണണമെന്നോ
2078 മകരം (മേടം)വന്നാൽ മറിച്ചെണ്ണെണ്ടാ -
2079 മകരമാസത്തിൽ മഴപെയ്താൽ മലയാളം മുടിഞ്ഞുപോകും -
2080 മക്കത്തുചെന്നു ചിരെച്ചാൽ പൊതിയാ തേങ്ങായോളം പൊന്നു കിട്ടും, അവിടെ കൊടുത്താൽ അരി മുഴക്കെകിട്ടും-
2081 മക്കൾ ഉണ്ടെങ്കിൽ പടെക്കൽ കാണാം-
2082 മക്ക(ൾ) ച്ചോറു ദുഖച്ചോറു-
2083 മക്കൾക്കു മടിയിൽ ചവിട്ടാം, മരുമക്കൾക്കു തൊടിയിൽ (വളപ്പിൽ) ചവിട്ടിക്കൂടാ-

2084 മക്കൾക്കും മക്കടെ മക്കൾക്കും മങ്ങയുടെ അണ്ടിക്കും രസം തീരാ-
2085 മക്കളെ കൊല്ലല്ലെ-
2086 മങ്ങലിക്കു പൂളുവെക്കുന്നതുപോലെ-


2070 ബെറുമ=Gimlet.
2071 ഭേകം =Frog
2072 ഭജനം=Dish or cup
2074 Cf. A Wager is a fool's argument, {2} Much talk and little work
2077 മരുമകൾ= Daughter-in-law,
2082 Cf. Undutiful children make wretched parents.
2083 മരുമക്കൾ=Nephews; Cf. One may steal a horse but another may not look over the hedge
2086 മങ്ങലി=A Large earthen pot; പൂളു=Wedge.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Athirakkrishnan എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/109&oldid=163188" എന്ന താളിൽനിന്ന് ശേഖരിച്ചത്