2047 പോയാൽ ഒരുതേങ്ങാ, കിട്ടിയാൽ ഒരുതെങ്ങു-
2048 പോയാൽ പൊറുക്കുവാൻ പൊണ്ണാച്ചിയുംമതി-
2049 പോരുന്നോരെ പോരുമ്മ, പോരാത്താളുടെ ചന്തിമേൽ-
2050 പോഴനായിരുന്നാലും പൊണ്ണനായിരിക്കണം -
2051 പ്രാണൻപോയാലും മാനം കളയരുത്-
2052 പ്രാർത്ഥനയില്ലാത്ത പ്രവൃത്തിയും ഞാണില്ലാത്ത വില്ലും ഒരുപോലെ -
2053 ബധിരാൻ മന്ദകർണ്ണശ്രെയാൻ -
2054 ബന്ധനഭ്രഷ്ടൊ ഗൃഹകപൊതശ്ചില്ലംയാ മുഖെപതിതഃ
2055 ബന്ധു ആറു കരയുന്നതിനെക്കാളും ഉടയവനൊന്നുകരഞ്ഞാൽ മതി-
2056 ബാലർ പടെക്കാകാ, ഇളന്തേങ്ങ കറിക്കാകാ-
2057 ബാലശാപവും നാരിശാപവും ഇറക്കികൂട-
2057aബുദ്ധിയുള്ളവനോടൊരിക്കൽ പറഞ്ഞാൽ മതി-
2058 ബ്രഹ്മാവു വിചാരിച്ചാൽ ആയുസ്സിനു പഞ്ഞമൊ-
2059 ബ്രാഹ്മണനും പശുവിനും പത്തുദിവസം പുല-
2060 ബ്രാഹ്മണരിൽ കറുത്തവനെയും പറയരിൽ വെളുത്തവനെയും വിശ്വസിച്ചുകൂടാ-
2061 ഭക്തിയാലെ മുക്തി, യുക്തിയാലെ ഉക്തി-
2062 ഭണ്ഡാരത്തിൽ പണം ഇട്ടപോലെ-
2063 ഭയത്താലെ ഭക്തി, നയത്താലെ യുക്തി-
2064 ഭരണി കരിക്കയുമില്ല, കുരിശു വരക്കുകയുമില്ല-
2065 ഭള്ളിൻ പെരുപ്പം, പുല്ലിന്റെ നാശം-
2066 ഭാഗ്യമുള്ളവൻ ചെറ്റയും പൊളിച്ചു കേറിവരും-
2048 പൊണ്ണാച്ചി= Dunce
2049 പോരുമ്മ= Lofty bearing.
2050 പൊണ്ണൻ= A big fellow
2053 Cf. Half a loaf us better than no bread, (2) Something is better than nothing
2054 Cf. Out of the frying pan into the fire.
2057aCf. A word is enough to the wise
2060 Cf. He is false by nature that has a black head and a red beard.
2064 Neither Hindu nor Christian.
2065 ഉള്ള= Arrogance; Cf. He that strikes wirh his tongue must ward with his head.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാമൻ എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |