Jump to content

താൾ:MalProverbs 1902.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
98

2026 പൊന്നു കായ്ക്കുന്നമരമായാലും പുരയ്ക്കു ചാഞ്ഞാൽ മുറിക്കണം-

2027 പൊന്നുണ്ടായിരുന്നാൽ പുളിശ്ശെരിയുംവയ്ക്കാം-

2028 പൊന്നുരുക്കുന്നേടത്തു (പൊൻതൂക്കുന്നെടുത്തു) പൂച്ചെക്കെന്തുകാര്യം-

2029 പൊന്നുവെക്കേണ്ടയെടത്തു പൂവെങ്കിലുംവെക്കണം-

2030 പൊന്നുംകുടത്തിനു പൊട്ടെന്തിനു-

2031 പൊന്നുംതൂമ്പായുണ്ടായാലും ഇരിമ്പുംതൂമ്പാ കൂടാതെ കഴിയുമോ-

2032 പൊന്നൊന്നു പണിപലതു-

2033 പൊൻസൂചിയുള്ളവനു ഇരിമ്പുസൂചിയും ആവശ്യപ്പെടും-

2034 പൊൻസൂചിയെങ്കിലും കണ്ണിൽകുത്തരുതു-(കൊണ്ടുകുത്തിയാലും കണ്ണുപോകും)

2035 പൊരുത്തങ്ങളിൽ മനപ്പൊരുത്തം മതി-

2036 പൊളിഞ്ഞതും പൊളിയാത്തതും ചേടി നോക്കിയാലറിയാം

2037 പോകെണ്ടതുപോയാൽ ബുദ്ധിവെക്കും, വേവേണ്ടതു വെന്താൽതീയുംകത്തും-

2038 പോക്കറ്റാൽ പുലി പുല്ലുംതിന്നും-

2039 പോണ്ടതുപോയെ വേണ്ടതുതോന്നൂ-

2040 പോത്തിന്റെചെവിട്ടിൽ കിന്നരം വായിക്കുന്നതു പോലെ-

2041 പോത്തിന്റെമേൽ ഉണ്ണികടിച്ചതുപോലെ-

2042 പോത്തുകൂടെ വെള്ളംകുടിക്കാത്ത കാലം-

2043 പോത്തു മാനംനോക്കുമ്പോൾ ആൾ മരം നോക്കണം-

2044 പോന്തകടിച്ച പശുവെപോലെ-

2045 പോയബുദ്ധി ആനപിടിച്ചാൽ വരുമോ-

2046 പോയ മുയൽ പെരിയ മുയൽ


2028 Cf. Meddle not with that which concerns yes not. 2030 Cf. Why paint the lily. 2035 പൊരുത്തം=Favorable symptoms. 2036 Cf. A cracked bell never sounds well. 2039 Cf. An empty purse and a new horse make a wise man too late, (2) Everybody is wise after the event. 2043 In order to escape. 2044 പോന്ത=A big fly. 2046 Cf. Every potter praises his own poT, and more if it be broken.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Alfiyasalim എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/107&oldid=153068" എന്ന താളിൽനിന്ന് ശേഖരിച്ചത്