Jump to content

താൾ:MalProverbs 1902.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
97

2001. പെറ്റമ്മെക്കിലാത്തതൊ പോറ്റിയമുത്താച്ചിക്കു.

2002. പെറ്റമ്മെക്കു ചിലവിനും കൊടുക്കരുതു. സന്ധ്യക്കു വിളക്കും കൊളുത്തരുതു-

2003. പെറ്റമ്മെക്കു ചോറുകൊടുത്തൊ മുത്താച്ചിക്കരിയളപ്പാൻ-

2004. പെറ്റവൾ ഉണ്ണുന്നതുകണ്ടു മച്ചികൊതിച്ചാൽ കാര്യമൊ-

2005. പെറ്റവൾ ഉണ്ണുന്നതുകണ്ടു വറടികാതംപറഞ്ഞാൽ ഫലമെന്തു-

2006. പെറ്റവൾക്കറിയാം പിള്ളവരുത്തം-

2007. പേടി അകം പുക്കാൽ കാടകംസ്ഥലം പൊരാ-

2008. പേടിക്കുകാടുദേശം പോരാ-

2009. പേടിക്കുടലനു മീശ എന്തിനു-

2010. പേടും പിടിയും-

2011. പേട്ടുമരത്തേലും തേനിരിക്കും-

2012. പേട്ടു മുട്ടെക്കു പട്ടിണിയിടല്ല (പാടുകിടക്കല്ല)-

2013. പേറ്റി ആകാഞ്ഞിട്ടു കുട്ടി പെണ്ണായി പോയി-

2014. പൈക്കുമ്പോൾ പന്നിയിറച്ചി ഹലാൽ-

2015. പൊക്കാളിവെച്ചാൽ വക്കാണം ഉണ്ടാം-

2016. പൊട്ടക്കളിക്കു പൊരുളില്ല-

2017. പൊട്ടച്ചക്കിനു പുണ്ണൻകാള-

2018. പൊട്ടൻ പറഞ്ഞതു പട്ടെരിയും വിധിക്കും-

2019. പൊട്ടൻ പറഞ്ഞാൽ പട്ടെരി കെൾക്കുമൊ-

2020. പൊട്ടനെ ചെട്ടിചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും-

2021. പൊട്ടന്റെ ചെവിയിൽ കുഴലൂതുംപോലെ-

2022. പൊണ്ണക്കാര്യത്തിന്റെ അങ്ങെ അറ്റം കൂറപ്പെനിന്റെ ഇങ്ങെ അറ്റം-

2023. പൊന്നരുവാ, നെരടിയമ്മി, വെച്ചാലൊട്ടു കൊടുക്കയും വേണ്ടാ-

2024. പൊന്നാരംകുത്തിയാൽ അരി ഉണ്ടാകയില്ലാ-

2025. പൊന്നുകാക്കുന്ന ഭൂതംപോലെ-


2013. പേറ്റി = Midwife.

2014. ഹലാൽ = Lawful

2015. പൊക്കാളി = A sort of rice

2017. Cf. A scabbed horse is good enough for a scabbed knight.

2024. പൊന്നാരം = Flattery.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/106&oldid=163186" എന്ന താളിൽനിന്ന് ശേഖരിച്ചത്