Jump to content

താൾ:MalProverbs 1902.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2


12 അങ്കവും കാണാം താളിയും ഒടിക്കാം-
12a അങ്ങട്ടുള്ള പോലെ ഇങ്ങട്ടുള്ളൂ-
13 അങ്ങാടിത്തോലിയം അമ്മയോടൊ?
14 അങ്ങാടിയിൽ തോറ്റാൽ അമ്മയ്ക്കു കുറ്റം-
15 അങ്ങാടിയിലാനവന്നതുപോലെ
16 അങ്ങില്ലാപൊങ്ങിന്റെ വേർകിളക്കുക-
17 അങ്ങുന്നെങ്ങാൻവെള്ളമൊഴുകുന്നതിന് ഇങ്ങുന്നുചെരിപ്പഴിക്കണമൊ-
18 അങ്ങുമുണ്ടു ഇങ്ങുമുണ്ടു വെന്തചോറ്റിനു പംകുമുണ്ടു-
19 അച്ചനുക്കച്ചൻവരുമ്പോൾ കൊച്ചച്ചൻപരിയത്തു-
20 അച്ചനെ കുത്തിയ കാള ചെറുക്കനെയും കുത്തും-
21 അച്ചനിച്ഛയായതും പാൽ വൈദ്യനാർ ചൊന്നതും പാൽ
22 അച്ചനും കചനും അന്തരം വരാതെ-
23 അച്ചികുടിച്ചതെ കുട്ടികുടിക്കൂ-
24 അച്ചിക്കുകൊഞ്ചുപക്ഷം നായർക്കു ഇഞ്ചിപക്ഷം-
25 അച്ഛൻ ആനപ്പാപ്പാൻ എന്നുവെച്ചു മകന്റെ ചന്തിക്കും തഴമ്പുണ്ടാകുമൊ-
26 അച്ഛൻ ആനപ്പുറത്തുകയറിയാൽ മകന്റെ പൃഷ്ഠത്തിൽ തഴമ്പുകാണുമൊ-


12 cf. To kill two birds with one stone. അങ്കം=battle
12a cf. As you salute, you will be saluted
13-14 cf. One does the scath and another hath the scorn, (2) One doth the blame, another bears the shame
16 അങ്ങില്ലാപൊങ്ങു= An aquatic plant without roots. Cf. He is making ropes of sand.
17 Cf. Call not a surgeon before you are wounded, (2) Never antedate your misfortunes, for that is to aggravate them, (3) He is miserable once who feels it, but twice who fears it before it comes.
19 അച്ഛൻ=Father; പരിചയം=back part of the house. Cf. when the cast is away, the mice will play.
20 അച്ഛൻ=Master.
23 അച്ചി=Mother, Cf. As the old cock crows, so crows the young, (2) The young pig grunts like the old sow.
24 അച്ചി=Wife; നായർ=Husband. Cf. He pleased with gourds and his wife with cucumbers, (2) A bad jack may have as bad a jill.
25 ആനപ്പാപ്പാൻ=Mahout; തഴമ്പ്=Callosity.































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Muhd.aslam എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/11&oldid=163189" എന്ന താളിൽനിന്ന് ശേഖരിച്ചത്