താൾ:MalProverbs 1902.pdf/10

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പഴഞ്ചൊല്ലുകൾ

1 അകത്തിട്ടാൽ പുറത്തറിയാം
2 അകത്തു കത്തിയും പുറത്തു പത്തിയും*
3 അകപ്പെട്ടവന് അഷ്ടമരാശി,ഓടിപ്പോയവനു ഒമ്പതാമെടത്തു വ്യാഴം-
4 അകപ്പെട്ടാൽ പന്നിചുരയ്ക്കാ-
5 അകലെ കൊള്ളാത്തവൻ അടുക്കലും കൊള്ളുകയില്ലാ-
6 അകലെ പോന്നവനെ അരികെവിളിച്ചാൽ അരക്കാത്തുട്ടുചേതം (അരക്കാശുനഷ്ടം)-
7 അകൗശലലക്ഷണം സാധനദൂഷ്യം-
8 അക്കരനിന്നവൻ തോണിഉരുട്ടി-
9 അക്കരനിൽക്കുന്ന പട്ടർ തോണിമുക്കി-
10 അക്കരെ മാവിലോൻ കെണിവച്ചിട്ടു എന്നോടോ കൂരാ കണ്ണൂമിഴിക്കുന്നു-
11 അക്കരെനിൽക്കുമ്പോൾ ഇക്കരെപച്ച,ഇക്കരെ നിൽക്കുമ്പോൾ അക്കരെപച്ച*


2 *പത്തി=plaster. Cf. (1)A wolf in a lamb's skin (2)God in his tongue and the devil in his heart (3)All saint without, all devil within, (4)Beads about the neck and the devil in the heart,(5)A fair face may hide a foul heart,
(6)All are not saints that go to Church,(7) A honey tongue, a heart of gall,(8) A white glove often conceals a dirty hand.
3 അഷ്ടമരാശി=A dangerous time,ഒൻപതാമെടത്ത് വ്യാഴം=Luck.
4 ചുരയ്ക്കാ=watergourd;so helpless.cf. He that is down,down with him,cries the world.
6 Cf.The burden which was thoughtlessly got,must be patiently borne.
7 Cf.A bad workman quarrels with his tools.
8-9 Cf.One does the scath (harm)and another has the scorn,(2)One doth the blame,another bears the shame.
10 മാവിലൊൻ=a jungle tribe:കെണി=കണി=trap; കൂരൻ=mouse-deer.Cf.A clear conscience laughs at false accusations.
11 Cf. Distance lends enchantment to the view,(2)The hills look green that are far away,(3) Far away cows have long horns.






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/10&oldid=163179" എന്ന താളിൽനിന്ന് ശേഖരിച്ചത്