താൾ:MalProverbs 1902.pdf/104

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
95

1955 പുറ്റിനരികെ കിടക്കുന്ന വള്ളിപോലെ-

1956 പുലർന്നകുറുക്കനെ പോലെ-

1957 പുലയനെ വെട്ടിയവാൾ കളയാറുണ്ടൊ-

1958 പുലി ഏകാദശി നോക്കിയാലും പാരണക്കു പശുതന്നെ-

1959 പുല്ലിട്ടതീയും പുലയരെബാന്ധവും-

1960 പുല്ലിൽ തൂകിയനെയ് (തവിടു) പോലെ-

1961 പുല്ലുതച്ചനെല്ലിനു കീറിയപായി

1962 പുല്ലുതിന്നും ഭൂമിയിൽ കിടക്കണം-

1963 പുളവൻ മൂത്താൽ നീക്കോലി

1964 പൂളളപുളെക്കെട്ടുമെടീ,പുടഞാൽ കാൺപിക്കുമാ-

1965 പൂച്ചകുരുടിയാണെന്നു എലി അറിയുമൊ-

1966 പൂച്ചക്കു അറിവേറെവെക്കെണമൊ-

1967 പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തൂകാര്യം-

1968 പൂച്ചചെന്നാലൊ എലികതകുതുറക്കുന്നതു-

1969 പൂച്ചമൂത്താൽ കോക്കാൻ

1970 പൂച്ചവീണാൽ തഞ്ചത്തിൽ(നാലുകാലീന്മെൽ)-

1971 പൂച്ചയില്ലാനാട്ടിൽ എലിരാജാവു-

1972 പൂച്ചക്കുവിളയാട്ടംഎലിക്കുപ്രാണവേദന-

1973 പൂഞ്ഞാൽ ചെടിച്ചാൽവരലാകുമൊ-

1974 പൂട്ടുന്നകാളഎന്തിനു വിതെക്കുന്നവിത്തെറിയുന്നു-

1975 പൂത്തതൊക്കെമാങ്ങയുംഅല്ല,,പെറ്റതൊക്കെ മക്കളും

അല്ല,നേടിയതെല്ലാം പണവുമല്ല-

1976 പൂരാടംപിറന്ന പുരുഷനും മകംപിറന്ന മങ്കയും-

1977 പൂവട്ടത്തലെക്കും തന്നിഷ്ടത്തിനും ചികിത്സയില്ല-


1955 Mistakes for a snake.

1958 പാരണ=Eating after a fast.

1959 പുല്ലിട്ടതീ=Straw-fire

1963 പുളവൻ=Watersnake.

1964 Cf. The chamber of sickness is the chapel of devotion,

(2) Vows made in storms are forgotten in calms.

1968 Cf. Meddle not with that which concerns you not,

(2) Come nae to the counsel nuca'd.

1970 കോക്കാൻ=Jungle cat, കാട്ടുമാക്കൻ.

1973 പൂഞ്ഞാൻ=A small fish.

1977 പൂവട്ടത്തല=കഷണ്ടി Baldhead.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Ardravinod എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/104&oldid=163184" എന്ന താളിൽനിന്ന് ശേഖരിച്ചത്