താൾ:MalProverbs 1902.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
91

1930 പിണ്ണാക്കും കുത്തും ഒപ്പം-

1931 പിന്നെയും ചങ്കരൻ തെങ്ങേൽ-

1932 പിരകിലപറിച്ച പന്തിയിൽ-

1933 പിറുക്കും കെറുക്കും ഒന്നു-

1934 പിലാവിന്റെകാതൽ പൂതലാകുമ്പോൾ തേക്കിന്റെ ഇളന്തല പച്ചവിടും-

1935 പിള്ളകരയാതെ തള്ളമുലകൊടുക്കുമോ-

1936 പിള്ളചിത്തം പീനകീറും; നായിചിത്തം തുണികീറും-

1937 പിള്ളപ്പണി തീപ്പണി; തള്ളെക്കുരണ്ടാം‌പണി-

1938 പിള്ളമനസ്സിൽ കള്ളമില്ല-

1939 പിള്ളരെകൂടെ കളിച്ചാൽ വീറുകെടും-

1940 പിള്ളരെമോഹം പറഞ്ഞാൽതീരും; മൂരിമോഹം മൂളിയാൽ തീരും-

1941 പിള്ളേരല്ലെ, ചക്കരയല്ലെ-

1942 പഴമേൽ‌പിഴയില്ല; മഴമേൽ മുഴയില്ല-

1943 പുകഞ്ഞകൊള്ളി പുറത്ത്-

1944 പുഞ്ചപ്പാടത്തെ കുളം‌പോലെ-

1945 പുഞ്ചപുറത്തിട്ടു വേലികെട്ടുക-

1946 പുത്തൻപെണ്ണു(അവി)പുരപ്പുറം അടിക്കും; പിന്നെപെണ്ണു ഉണ്ടെടം(വെയിച്ചെടം) അടിക്കയില്ല-

1947 പുത്തരിയിൽ കല്ലുകടിച്ചു-

1948 പുണ്ണിനകം ചികയരുതു-

1949 പുണ്ണിലൊരമ്പുതറച്ചതുപോലെ-

1950 പുരയില്ലാത്തവനുണ്ടോ തീപ്പേടി-

1951 പുരവലിപ്പാൻ പറഞ്ഞാൽ ഇറയേവലിക്കാവൂ-

1952 പുരെക്കു തീപിടിക്കുമ്പോഴെ വാഴ വെട്ടാനൊക്കത്തുള്ളൂ-

1953 പുരക്കുമീതെ വെള്ളം പൊങ്ങിയാൽ അതുക്കുമീതെ തോണി-

1954 പുരെക്കൊരു മുത്തി(തീത്തി); അരെക്കൊരു കത്തി-


1932 പിരകില = A plant with none of its leaves without holes

1933 പിറുക്ക് = Mosquito; കൊറുക്ക് = Mandible of a crab.

1934 പൂതൽ=ചെതുക്ക്

1939 വീറൂകെടും = Lose dignity

1941 An open door will tempt a saint.

1946 Cf. New brooms sweep clean.

1954 മുത്തി = Old Woman.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gvkarivellur എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:MalProverbs_1902.pdf/103&oldid=163183" എന്ന താളിൽനിന്ന് ശേഖരിച്ചത്